മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ 9 പേർ മരിച്ച നിലയിൽ

മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ 9 പേരെ മരിച്ച നിലയിൽ കണ്ടെത്തി. സാംഗ്ലി ജില്ലയിലെ മഹൈസലിലെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക ഞെരുക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
മരിച്ചവരിൽ നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരും ഉൾപ്പെടുന്നു. ഒമ്പത് മൃതദേഹങ്ങളിൽ മൂന്നെണ്ണം ഒരേ സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. മറ്റ് മൃതദേഹങ്ങൾ വീടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ചു. മൃതദേഹം മിർസയുടെ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.
ഇവർ വിഷ പദാർത്ഥം കഴിച്ചതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. എന്നാൽ മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ. വിവരമറിഞ്ഞ് വൻ ജനാവലിയും പൊലീസും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുടുംബം സമ്മർദത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
Story Highlights: 9 Members Of Family Found Dead At Home In Maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here