സ്ത്രീധന പീഡനത്തില്‍ യുവതിയുടെ ആത്മഹത്യ; ഭര്‍തൃമാതാവ് റിമാന്‍ഡില്‍
മാവേലിക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍തൃമാതാവ് അറസ്റ്റിലായി. പനങ്ങാട് സ്വദേശി ബിന്‍സിയുടെ ആത്മഹത്യയില്‍ ഭര്‍തൃമാതാവ് ശാന്തമ്മയാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് നടപടി.(bincy suicide case mother in law arrested)
പന്തളം പനങ്ങാട് സ്വദേശി ബിന്‍സി തോമസാണ് ആത്മഹത്യ ചെയ്തത്. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തുകയും വാര്‍ത്ത ട്വന്റിഫോര്‍ പുറത്തുവിടുകയുമായിരുന്നു. ബിന്‍സിയെ ഭര്‍ത്താവും ഭര്‍തൃമാതാവും മര്‍ദിച്ചിരുന്നെന്നും മര്‍ദനത്തിന്റെ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും തെളിവില്ല എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.
Read Also: ജോലിക്ക് പോകാൻ നിരന്തരം സമ്മർദ്ദം; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
കഴിഞ്ഞ ഏപ്രില്‍ 26നാണ് ബിന്‍സി ആത്മഹത്യ ചെയ്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച യുവതിയുടെ കുടുംബം തന്നെയാണ് ഫോണില്‍ നിന്ന് മര്‍ദിക്കുന്നതിന്റെയും മര്‍ദനമേറ്റ പാടുകളുടെയും ദൃശ്യങ്ങള്‍ കണ്ടെടുത്ത് പൊലീസിന് നല്‍കിയത്. സ്ത്രീധനം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ബിന്‍സിയെ ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിച്ചത്. സര്‍ക്കാര്‍ ജോലി ലഭിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ബിന്‍സി ആത്മഹത്യ ചെയ്തത്.
Story Highlights: bincy suicide case mother in law arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here