ചിന്തിന്‍ ശിബിരം മാറ്റിവച്ചു

കെപിസിസിയുടെ നേതൃത്വത്തില്‍ ജൂണ്‍ 24, 25 തീയതികളില്‍ കോഴിക്കോട് ചേരാനിരുന്ന ചിന്തിന്‍ ശിബിരം മാറ്റിവച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നേട് അറിയിക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, നിര്‍വാഹക സമിതി അംഗങ്ങള്‍എംപിമാര്‍, എംഎല്‍എമാര്‍, എഐസിസി അംഗങ്ങള്‍, പോഷക സംഘടനകളുടെ സംസ്ഥാന അധ്യക്ഷന്‍മാര്‍-ദേശീയ ഭാരവാഹികള്‍ എന്നിവരായിക്കും ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്.
സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ചിന്തന്‍ ശിബിരം സംഘടിപ്പിക്കുന്നത്. പാര്‍ട്ടിയുടെ കാലാനുസൃതവും സമൂലവുമായ നവീകരണമെന്ന ലക്ഷ്യമാണ് ഈ ഉദ്യമത്തിന് പിന്നില്‍. പാര്‍ട്ടി ഫോറങ്ങളില്‍ ദളിത്, പിന്നാക്ക, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വനിതകള്‍, യുവാക്കള്‍ എന്നിവര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചർച്ച ചെയ്യാനായിരുന്നു ചിന്തിന്‍ ശിബിരം.
Story Highlights: chintan shibir postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here