എഐസിസി ആസ്ഥാനത്തെ പൊലീസ് നടപടി: കോൺഗ്രസ് രാഷ്ട്രപതിക്ക് പരാതി നൽകി

രാഹുൽ ഗാന്ധിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിക്കും, അഗ്നിപഥ് പദ്ധതിക്കുമെതിരെ ജന്തർമന്തറിൽ കോൺഗ്രസ് പ്രകടനം നടത്തി. പാർലമെന്റ് മന്ദിരത്തിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് പരാതി നൽകി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി, മുകുൾ വാസ്‌നിക് തുടങ്ങിയ നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടത്ത്.
ഉച്ചയോടെ പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമാണ് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയത്. എന്നാൽ പാതിവഴിയിൽ ഡൽഹി പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് പ്രതിനിധി സംഘം വിജയ് ചൗക്കിൽ ഇരുന്ന് പ്രതിഷേധിച്ചു. അഗ്നിപഥ് പദ്ധതിയിലെ ആശങ്ക രാഷ്ട്രപതിയെ അറിയിച്ചുവെന്നും പരാതി നൽകിയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ പറഞ്ഞു.
കോൺഗ്രസ് നേതാക്കൾക്ക് എതിരായ നടപടിയിലും പരാതി നൽകി. അഗ്നിപഥ് സേനയുടെ പ്രാഗൽത്ഭ്യത്തെ ബാധിക്കുമെന്ന് രാഷ്ട്രപതിയെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജനാധിപത്യത്തിന്റെ മുഖംമൂടി ധരിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ബിജെപിയുടെ സ്വേച്ഛാധിപത്യത്തിനും ഏകാധിപത്യ ഉത്തരവുകൾക്കുമെതിരെ കോൺഗ്രസിന്റെ പോരാട്ടം തുടരുമെന്നും നേതാക്കൾ പറഞ്ഞു.
Story Highlights: congress march from parliament house to rashtrapati bhavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here