ലക്ഷദ്വീപില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നിരോധനം; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘം ചേരുന്നതിനും നിയന്ത്രണം

ലക്ഷദ്വീപില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നിരോധനം.പഠനം മുടക്കി സമരം ചെയ്യരുതെന്നാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘം ചേരുന്നതിനും സമരാഹ്വാനം നടത്തുന്നതും വിലക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ചില വിദ്യാര്‍ത്ഥി സമരങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നുവെന്ന് വിശദീകരിച്ചാണ് ഉത്തരവ്. (educational department lakshadweep ban student protest)
സമരങ്ങള്‍ വിലക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള അവകാശം സംരക്ഷിക്കാനാണെന്ന് ഉത്തരവില്‍ പറയുന്നു. സമരങ്ങള്‍ തടയാനുള്ള നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാര്‍ക്ക് കൈമാറിയിട്ടുണ്ട്.
രാജു കുരുവിള നല്‍കിയ കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സൂചിപ്പിച്ചാണ് ഉത്തരവ്. വിദ്യാര്‍ത്ഥികളുടെ പാഠ്യപ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന വിധത്തിലുള്ള യാതൊരു പ്രതിഷേധങ്ങളും അനുവദിക്കില്ലെന്ന് വിധി കൂടി ചൂണ്ടിക്കാട്ടിക്കൊണ്ട് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Story Highlights: educational department lakshadweep ban student protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here