അസമിൽ പ്രളയം രൂക്ഷം; ഒരാളുടെ മൃതദേഹം കണ്ടെത്തി

അസമിൽ പ്രളയം രൂക്ഷം. ഒരാളുടെ മൃതദേഹം കണ്ടെത്തി. കംപുരിൽ രക്ഷാപ്രവർത്തനത്തിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഒഴുക്കിൽപ്പെട്ടു. കാണാതായ പൊലീസ് ഉദ്യോഗസ്ഥനായി തെരച്ചിൽ തുടരുന്നു. അസം, മേഘാലയ, എന്നീ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം 52 ആയി. സംസ്ഥാനത്തെ പ്രളയസ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അടിയന്തരയോഗം വിളിച്ചു. മന്ത്രിമാരും കളക്ടർമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
4462 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായെന്നാണ് റവന്യൂ വകുപ്പിൻ്റെ പ്രാഥമിക വിലയിരുത്തൽ. ലക്ഷക്കണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. മനുഷ്യര്‍ക്കൊപ്പം തന്നെ മൃഗങ്ങളും പ്രളയത്തിൽ വലയുകയാണ്. കസിറങ്കാ നാഷണൽ പാർക്കിൽ ഒരു പുലിയുൾപ്പടെ 5 മൃഗങ്ങൾ പ്രളയത്തിൽ ചത്തു. അസമിൻ്റെ അയൽസംസ്ഥാനങ്ങളായ മേഘാലയ, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി.
Story Highlights: heavy flood in assam one death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here