Advertisement

നെതർലൻഡ്സ് നായകൻ പീറ്റർ സീലാർ വിരമിച്ചു

June 20, 2022
Google News 1 minute Read

നെതർലൻഡ്സ് ദേശീയ ക്രിക്കറ്റ് ടീം നായകൻ പീറ്റർ സീലാർ വിരമിച്ചു. നിരന്തരമായ പരുക്കുകളാണ് 34കാരനായ താരത്തെ വിരമിക്കാൻ പ്രേരിപ്പിച്ചത്. ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ താരം കളിച്ചിരുന്നില്ല. മത്സരത്തിൽ സ്കോട്ട് എഡ്വേഡ്സ് ആണ് ടീമിനെ നയിച്ചത്.

2020 മുതൽ താൻ പുറംവേദന കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും അതുകൊണ്ട് തന്നെ തനിക്ക് മികച്ച പ്രകടനം നടത്താൻ കഴിയില്ലെന്ന് തോന്നിയതിനാലാണ് വിരമിക്കൽ തീരുമാനം സ്വീകരിക്കുന്നതെന്നും സീലാർ പറഞ്ഞു.

2006ൽ നെതർലൻഡിനായി അരങ്ങേറിയ താരമാണ് പീറ്റർ സീലാർ. ദേശീയ ജഴ്സിയിൽ 57 ഏകദിനങ്ങളും 77 ടി-20കളും കളിച്ച സീലാർ 2018ൽ ടീം നായകനായി. 2009, 2014 ടി-20 ലോകകപ്പുകളിൽ ഇംഗ്ലണ്ടിനെ നെതർലൻഡ്സ് പരാജയപ്പെടുത്തിയപ്പോൾ സീലാർ ടീം അംഗമായിരുന്നു.

നെതർലാണ്ട്സിനായി 57 ഏകദിനങ്ങളും 77 ടി20 മത്സരങ്ങളിലും കളിച്ചിട്ടു സീലാർ തന്റെ അരങ്ങേറ്റം ജൂലൈ 2006ൽ ശ്രീലങ്കയ്ക്കെതിരെയാണ് നടത്തിയത്. ഇംഗ്ലണ്ടിനെ 2009, 2014 ടി20 ലോകകപ്പിൽ പരാജയപ്പെടുത്തിയ നെതർലാണ്ട്സ് ടീമിലെ അംഗമായിരുന്നു സീലാർ.

Story Highlights: netherlands captain Pieter Seelaar retired

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here