Advertisement

പയ്യന്നൂര്‍ ഫണ്ട് വിവാദം; മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ല; ആ രീതി സിപിഐഎമ്മിനില്ല; പി.ജയരാജൻ

June 20, 2022
Google News 2 minutes Read

പയ്യന്നൂര്‍ ഫണ്ട് വിവാദത്തിൽ മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ. പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറിയുമായി മധ്യസ്ഥ ചര്‍ച്ച നടന്നിട്ടില്ല. സംഘടനാ വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടത് ജില്ലാ സെക്രട്ടറിയാണ്. മധ്യസ്ഥചര്‍ച്ച നടത്തുന്ന രീതി സിപിഐഎമ്മിനില്ലെന്ന് അദ്ദേഹം പറഞ്ഞു.(p jayarajan slams political disccusion)

Read Also: “അമ്മേ, ഞാൻ ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണ്”; പുസ്തകം പ്രസിദ്ധീകരിച്ച് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കി അഞ്ച് വയസ്സുകാരി…

പയ്യന്നൂരിലെ പാർട്ടി ഫണ്ട് തിരിമറി വിവാദത്തിൽ പൊതുപ്രവർത്തനം അവസാനിപ്പിച്ച മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ തിരിച്ചെത്തിക്കാനുള്ള അനുനയ ശ്രമം പരാജയപ്പെട്ടന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊതുപ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് പറഞ്ഞ കുഞ്ഞികൃഷ്ണൻ കൂടുതൽ പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി.

അതേസമയം പയ്യന്നൂര്‍ പാര്‍ട്ടി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയ വി കുഞ്ഞികൃഷ്ണനുമായി പി ജയരാജന്‍ നടത്തിയ അനുനയനീക്കം പരാജയം. തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണന്‍ പി ജയരാജനെ അറിയിച്ചു. ശേഷം അദ്ദേഹം മടങ്ങി.

പയ്യന്നൂര്‍ ഖാദി സെന്ററിലെ പി ജയരാജന്റെ ഓഫീസില്‍ വെച്ചായിരുന്നു കൂടികാഴ്ച്ച. താന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും കൂടികാഴ്ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കുഞ്ഞികൃഷ്ണനെ തിരിച്ചെത്തിക്കണമെന്ന് സമ്മര്‍ദ്ദം പാര്‍ട്ടിക്കുള്ളില്‍ ശക്തമായതോടെയായിരുന്നു പി ജയരാജന്‍ ഇടപെട്ട് അനുനയത്തിന് ശ്രമിച്ചത്.

Story Highlights: p jayarajan slams political disccusion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here