Advertisement

ആർ ഡി ഓ കോടതിയിലെ മോഷണം: പ്രതി പിടിയിൽ: സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് മോഷ്ടിച്ചതെന്ന് പ്രതി

June 20, 2022
Google News 2 minutes Read

തിരുവനന്തപുരം ആർ ഡി ഓ കോടതിയിലെ മോഷണത്തിൽ മുൻ സീനിയർ സൂപ്രണ്ട് പിടിയിൽ. പിടിയിലായത് മുൻ സീനിയർ സൂപ്രണ്ട് ശ്രീകണ്ഠൻ നായരാണ്. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് സ്വർണം മോഷ്ടിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇന്നു പുല‍ർച്ചെയാണ് പേരൂർക്കടയിൽ വീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്.(rdo court theft case senior superintendent arrested)

Read Also: “അമ്മേ, ഞാൻ ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണ്”; പുസ്തകം പ്രസിദ്ധീകരിച്ച് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കി അഞ്ച് വയസ്സുകാരി…

തിരുവനന്തപുരം ആർഡിഒ കോടതിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന നൂറു പവനിലധികം സ്വർണവും, ഇതുകൂടാതെ വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. കളക്ടറിലേറ്റിൽ നിന്നും തൊണ്ടിമുതലുകൾ കാണായാതതിന് കഴിഞ്ഞ മാസം 31നാണ് സബ് കളക്ടറുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തത്. കളക്ടേറ്റിൽ നിന്നും തൊണ്ടിമുതലുകൾ മോഷ്ടിച്ച കേസ് വിജിലൻസിന് കൈമാറാൻ റവന്യൂവകുപ്പ് ശുപാർശ ചെയ്തിരുന്നു.

ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളിൽ നിന്ന് 110 പവനോളം സ്വർണവും 120 ഗ്രാമിലേറെ വെള്ളിയും നാൽപ്പത്തിയേഴായിരം രൂപയും നഷ്ടമായി. മൊത്തത്തിൽ 45 ലക്ഷത്തോളം രൂപയുടെ വൻകവർച്ച. 2020–21 കാലത്ത് ലോക്കറിന്റെ ചുമതലയുണ്ടായിരുന്ന സീനിയർ സൂപ്രണ്ടാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പേരൂർക്കട പൊലീസിന്റെയും സബ് കലക്ടർ എം.എസ്.മാധവിക്കുട്ടിയുടെ നേതൃത്വത്തിലെ ആഭ്യന്തര അന്വേഷണത്തിലും കണ്ടെത്തിയിരുന്നു‍.

Story Highlights: rdo court theft case senior superintendent arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here