സോണിയാ ഗാന്ധി ആശുപത്രി വിട്ടു; ജൂൺ 23ന് ഹാജരാകാൻ ഇഡി നോട്ടീസ്

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. കൊവിഡ് ബാധിച്ച് ഡൽഹി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോണിയ വൈകിട്ടോടെയാണ് ആശുപത്രി വിട്ടത്. വസതിയിൽ വിശ്രമം തുടരണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് ബാധയെത്തുടർന്ന് കഴിഞ്ഞ ജൂൺ 12 ന് 75 കാരിയായ സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം സോണിയ ഗാന്ധിയുടെ ശ്വാസനാളത്തിൽ ‘ഫംഗസ് അണുബാധ’ കണ്ടെത്തിയെന്നും, തുടർ ചികിത്സയ്ക്ക് ശേഷം ഇന്ന് ഡിസ്ചാർജ് ചെയ്തുവെന്നും കോൺഗ്രസ് അറിയിച്ചു.
അതേസമയം നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സോണിയ ഗാന്ധിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുതിയ സമൻസ് അയച്ചു. ജൂൺ എട്ടിന് ഹാജരാകാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കൊറോണ വൈറസ് ബാധിച്ചതിനാൽ അന്വേഷണ ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ പുതിയ തീയതി നൽകാൻ സോണിയ ആവശ്യപ്പെട്ടിരുന്നു.
Story Highlights: sonia gandhi discharged from hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here