ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചില്ല; യുപിയിൽ 16കാരിയെ കൊലപ്പെടുത്തി

ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാതിരുന്നതിനെ തുടർന്ന് ഉത്തർ പ്രദേശിൽ 16കാരിയെ കൊലപ്പെടുത്തി. കൗമാരക്കാരനായ പ്രതി രവിയുടെ ആക്രമണത്തിൽ കുട്ടിയുടെ അമ്മയ്ക്ക് പരുക്കുപറ്റി. പെൺകുട്ടിയുടെ പിതാവ് തെജ്‌വീർ സിംഗിൻ്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. (Teen Killed UP Friend Request Facebook)
Read Also: ടെലഗ്രാം പ്രീമിയം നിലവിൽ വന്നു; ലഭിക്കുന്നത് 4 ജിബി വരെ അപ്ലോഡ് മുതൽ വേഗതയുള്ള ഡൗൺലോഡുകൾ വരെ
ഞായറാഴ്ച മഥുരയിലെ നഗ്‌ല ബോഹ്റ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരു വിവാഹ ക്ഷണക്കത്തുമായി രവി പെൺകുട്ടിയുടെ വീട്ടിലേക്ക് വരികയായിരുന്നു. കത്ത് വാങ്ങാൻ പെൺകുട്ടി രവിയുടെ അടുത്തേക്ക് വന്നപ്പോൾ അയാൾ കുട്ടിയെ കുത്തി. ഇതോടെ കുട്ടിയുടെ അമ്മ സുനിത ഓടിയെത്തി. ഇയാൾ അവരെയും ആക്രമിച്ചു. പിന്നീട് ഇയാൾ സ്വയം കുത്തി മരിക്കാൻ ശ്രമിച്ചു. ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാതിരുന്നതാണ് ഇയാൾ കുട്ടിയെ കൊലപ്പെടുത്താൻ കാരണമെന്ന് കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. കുട്ടിയുടെ അമ്മ സുനിതയും പ്രതി രവിയും ആശുപത്രിയിലാണ്.
Story Highlights: Teen Killed UP Not Accepting Friend Request Facebook
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here