Advertisement

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടു

June 21, 2022
Google News 1 minute Read

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടു. 14 കോടി രൂപ വിലമതിക്കുന്ന ബുഗട്ടി വെയ്റോൺ ആണ് അപകടത്തിൽ പെട്ടത്. സ്പെയിനിലെ മയ്യോർക്കയിൽ താരത്തിൻ്റെ വീട്ടിൽ വച്ചായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ വീടിൻ്റെ ഗേറ്റ് ഇടിച്ചുതെറിപ്പിച്ചു. അപകടം നടക്കുമ്പോൾ താരം കാറിലുണ്ടായിരുന്നില്ല. താരത്തിൻ്റെ ഒരു ജീവനക്കാരനാണ് വാഹനം ഓടിച്ചിരുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാറിൻ്റെ മുൻ ഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അവധിക്കാലം ആഘോഷിക്കുന്നതിനായാണ് ക്രിസ്റ്റ്യാനോ പോർച്ചുഗലിൽ നിന്ന് സ്പെയിനിൽ എത്തിയത്. തൻ്റെ കാർ പോർച്ചുഗലിൽ നിന്ന് താരം മയ്യോർക്കയിൽ എത്തിക്കുകയായിരുന്നു.

Story Highlights: cristiano ronaldo car accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here