Advertisement

Draupadi Murmu: ദരിദ്രരുടെ ഉന്നമനത്തിന് വേണ്ടി മാറ്റിവച്ച ജീവിതമാണ് ദ്രൗപദിയുടേത്; ആശംസകളുമായി പ്രധാനമന്ത്രി

June 21, 2022
Google News 2 minutes Read
Draupadi Murmu Will Be A Great President Modi

ദ്രൗപദി മുര്‍മു മികച്ച രാഷ്ട്രപതിയാകുമെന്ന് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദരിദ്രരുടെ ഉന്നമനത്തിന് വേണ്ടി മാറ്റിവച്ച ജീവിതമാണ് ദ്രൗപദിയുടേത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച വ്യക്തിത്വമാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു ( Draupadi Murmu Will Be A Great President Modi ).

അവര്‍ക്ക് സമ്പന്നമായ ഭരണപരിചയമുണ്ട് കൂടാതെ ഗവര്‍ണര്‍ പദവിയും മികച്ച രീതിയില്‍ കൈകാര്യം ചെയ്തു. അവര്‍ നമ്മുടെ രാഷ്ട്രത്തിന്റെ ഒരു മികച്ച രാഷ്ട്രപതിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദാരിദ്ര്യം അനുഭവിക്കുകയും ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുകയും ദശലക്ഷക്കണക്കിന് ആളുകള്‍ ദ്രൗപദി മുര്‍മുവിന്റെ ജീവിതത്തില്‍ നിന്ന് വലിയ ശക്തി നേടുന്നു. ദ്രൗപദി മുര്‍മുവിന്റെ നയപരമായ കാര്യങ്ങളിലെ ധാരണയും അനുകമ്പയുള്ള സ്വഭാവവും നമ്മുടെ രാജ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

20 പേരുകള്‍ ചര്‍ച്ചയായതില്‍ നിന്നാണ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മുവിനെ എന്‍ഡിഎയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. ഝാര്‍ഖണ്ഡ് മുന്‍ ഗവര്‍ണര്‍ ആയിരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്ന ആദ്യ ഗോത്ര വര്‍ഗക്കാരി കൂടിയാണ് ദ്രൗപദി മുര്‍മു.

1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തില്‍ ജനനം. സന്താള്‍ വശജയാണ് ദ്രൗപദി. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന നേട്ടവും ദ്രൗപദിക്ക് സ്വന്തം. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ആദിവാസി വനിത എന്ന നേട്ടവും ദ്രൗപദിക്കാണ്. ഒഡിഷയില്‍ 2000 മുതല്‍ 2004 വരെയുള്ള കാലയളവില്‍ വാണിജ്യ-ഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്തു. ഭര്‍ത്താവ് പരേതനായ ശ്യാം ചരണ്‍ മുര്‍മു. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

Story Highlights: Draupadi Murmu Will Be A Great President Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here