Advertisement

വിദേശത്ത് അടിമയെ പോലെ ജോലി ചെയ്യേണ്ടി വന്നു; കുവൈത്തില്‍ ജോലി തട്ടിപ്പിനിരയായ സ്ത്രീകള്‍ നേരിട്ടത് ക്രൂര മര്‍ദനം

June 21, 2022
Google News 3 minutes Read
Women in Kuwait face brutal harassment

കുവൈത്തിലേക്കുള്ള ജോലിയുടെ പേരില്‍ തട്ടിപ്പിനിരയായ സ്ത്രീകള്‍ നേരിട്ടത് ക്രൂര മര്‍ദനം. കുട്ടികളെ നോക്കാന്‍ സ്ത്രീകളെ ആവശ്യമുണ്ടെന്ന പരസ്യം നല്‍കിയാണ് കൊച്ചിയിലെ സ്വകാര്യ സ്ഥാപനം തട്ടിപ്പ് നടത്തിയത്. എന്നാല്‍ വിദേശത്ത് എത്തിയപ്പോള്‍ അടിമയെ പോലെ ജോലി ചെയ്യേണ്ടി വന്നതായി യുവതി പറയുന്നു ( Women in Kuwait face brutal harassment ).

2021 ഡിസംബര്‍ 21നാണ് കുവൈത്തില്‍ കുട്ടികളെ നോക്കുന്നതിനായി സ്ത്രീകളെ ആവശ്യമുണ്ടെന്ന പരസ്യം കൊച്ചി സ്വദേശികളുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഗോള്‍ഡന്‍ വയ എന്ന സ്ഥാപനം വഴി ഫെബ്രുവരിയില്‍ കുവൈത്തിലേക്ക് യുവതി പോകുകയും ചെയ്തു. അറുപതിനായിരം രൂപയാണ് വേതനമായി പറഞ്ഞത്. ടിക്കറ്റ് ചാര്‍ജ് ഉള്‍പ്പെടെ കമ്പനി വഹിക്കുന്നതിനാല്‍ പണം നല്‍കേണ്ടി വന്നില്ല. എന്നാല്‍ കുവൈത്തിലെത്തിയപ്പോള്‍ നേരിട്ടത് ക്രൂര മര്‍ദനമെന്ന് യുവതി പറയുന്നത്.

Read Also: ‘ഇരുവരെയും ഉപേക്ഷിക്കാന്‍ കഴിയില്ല’, കാമുകിമാരെ ഒരുമിച്ച് ഒരേ വേദിയില്‍ വിവാഹം ചെയ്ത് യുവാവ്

കണ്ണൂര്‍ സ്വദേശി മജിദ്, എറണാകുളം സ്വദേശി അജു എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം. നാട്ടിലേക്ക് മടങ്ങണമെങ്കില്‍ മൂന്നരലക്ഷം രൂപ മോചനദ്രവ്യം മജീദ് ആവിശ്യപ്പെട്ടതായും യുവതി വെളിപ്പെട്ടുത്തി.

ദുരിതം ഭര്‍ത്താവിനെ അറിയിച്ചതോടെ വിദേശത്തെ സംഘടനകള്‍ ഇടപെട്ടു. അവരുടെ സഹായത്തോടെയാണ് താന്‍ ഉള്‍പ്പെടെ മൂന്ന് യുവതികള്‍ കേരളത്തിലെത്തിയതെന്നും കൊച്ചി സ്വദേശി പറയുന്നു. സംഭവത്തില്‍ മനുഷ്യക്കടത്ത് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കൊച്ചി സൗത്ത് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Story Highlights: Had to work abroad as a slave; Women in Kuwait face brutal harassment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here