Advertisement

‘ഇരുവരെയും ഉപേക്ഷിക്കാന്‍ കഴിയില്ല’, കാമുകിമാരെ ഒരുമിച്ച് ഒരേ വേദിയില്‍ വിവാഹം ചെയ്ത് യുവാവ്

June 21, 2022
Google News 3 minutes Read
groom marries 2 women in 1 ceremony

വിവാഹം ഒന്നും ഒന്നില്‍ കൂടുതല്‍ കഴിക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. വിവാഹം ഒരു മംഗളകര്‍മ്മം ആണ് അതുകൊണ്ടുതന്നെ അത് മനോഹരമായി നടത്താനാണ് പലരും ചിന്തിക്കുന്നത്. ഒരു വിവാഹം കഴിഞ്ഞ് വിവാഹമോചനം ചെയ്യുന്നവരും വീണ്ടും വിവാഹം കഴിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ഒരേ വേദിയില്‍ വച്ച് രണ്ട് കാമുകിമാരെയും ഒരുമിച്ച് വിവാഹം കഴിച്ചിരിക്കുകയാണ് ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗയിലെ ഒരു ഗ്രാമത്തിലെ യുവാവ് ( groom marries 2 women in 1 ceremony ).

മൂന്ന് പേരുടെയും സമ്മതപ്രകാരമായിരുന്നു അസാധാരണമായ ഈ വിവാഹം. കുസും ലക്രയും – സ്വാതി കുമാരിയും വരന്‍ സന്ദീപ് ഒറോണിനെ സ്‌നേഹിക്കുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ മൂന്ന് പേരുടെയും സമ്മതത്തോടെ ഒരേ സമയം വിവാഹം നടത്തുകയായിരുന്നു. സ്ത്രീകളോ അവരുടെ വീട്ടുകാരോ ഈ ഇരട്ട വിവാഹത്തെ എതിര്‍ത്തുമില്ല. അതേസമയം, ‘രണ്ട് സ്ത്രീകളെ ഒരുമിച്ച് വിവാഹം കഴിക്കുന്നതില്‍ നിയമപരമായ പ്രശ്നമുണ്ടാകാം, പക്ഷേ ഞാന്‍ ഇരുവരെയും സ്‌നേഹിക്കുന്നു, ഇരുവരെയും ഉപേക്ഷിക്കാന്‍ എനിക്ക് കഴിയില്ല’ എന്ന് വിവാഹത്തിന് ശേഷം സന്ദീപ് ഇന്ത്യ ടുഡേയോട് പറഞ്ഞു.

Read Also: “അമ്മേ, ഞാൻ ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണ്”; പുസ്തകം പ്രസിദ്ധീകരിച്ച് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കി അഞ്ച് വയസ്സുകാരി…

സന്ദീപും കുസുമും മൂന്ന് വര്‍ഷമായി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നു. ഇരുവര്‍ക്കും ഒരു കുട്ടിയും ഉണ്ട്. ഒരു വര്‍ഷം മുമ്പ് സന്ദീപ് പശ്ചിമ ബംഗാളിലെ ഒരു ഇഷ്ടിക ചൂളയില്‍ ജോലിക്ക് പോയതോടെയാണ് ഇവരുടെ പ്രണയകഥയില്‍ വഴിത്തിരിവായത്. അവിടെ വച്ചാണ് ജോലിക്ക് വന്ന സ്വാതി കുമാരിയെ സന്ദീപ് പരിചയപ്പെടുന്നത്. വീട്ടില്‍ തിരിച്ചെത്തിയ ശേഷവും ഇരുവരും ഈ ബന്ധം തുടര്‍ന്നു.

Read Also: ‘ഇന്ത്യൻ യുവത്വം വറചട്ടിയിൽ നിന്ന് എരിതീയിലേക്ക്’; അഗ്നിപഥ് പദ്ധതിക്കെതിരെ ഡോ. ജോ.ജോസഫ്

ഒടുവില്‍ വീട്ടുകാരും നാട്ടുകാരും ഇവരുടെ ബന്ധം അറിഞ്ഞ് എതിര്‍ത്തു തുടങ്ങി. നിരവധി വഴക്കുകള്‍ക്ക് ശേഷം, ഗ്രാമവാസികള്‍ ഒരു പഞ്ചായത്ത് വിളിക്കുകയും സന്ദീപ് രണ്ട് സ്ത്രീകളെയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

Story Highlights: ‘I love them both’: Jharkhand groom marries 2 women in 1 ceremony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here