ഇന്നത്തെ വൈറൽ ചിത്രം ഇതാ; ശീർശാസനമൊക്കെ നെഹ്റുവിന് നിസാരം!

ഇന്ന് യോഗദിനാചരണമാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ യോഗ ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ ദിനം വിരൾ ചൂണ്ടുന്നത്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു വളരെ അനായാസമായി ശീർശാസനം പരിശീലിക്കുന്നതിന്റെ അപൂർവ ചിത്രമാണ് ഈ ദിവസത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ശീർശാസനത്തെപ്പറ്റി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു എഴുതിയിട്ടുള്ളത് ഇപ്രകാരമാണ്. “ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വ്യായാമ മുറയാണ് ശീർശാസനം. ഈ വ്യായാമമാണ് ശാരീരികമായി നോക്കുമ്പോൾ വളരെ പ്രധാനപ്പെട്ടത്. ശീർശാസനം ചെയ്യുന്നതിലൂടെ മനഃശാസ്ത്രപരമായ പല നല്ല മാറ്റങ്ങളും നമ്മളിലുണ്ടാവും. അതിനാലാണ് ഞാൻ ഇതിനെ ഏറെ ഇഷ്ടപ്പെടുന്നത്. ഇത് ചെയ്യുന്നതിലൂടെ എന്റെ നർമ്മബോധം വർധിക്കുന്നുണ്ട്. ജീവിതത്തിന്റെ പല മോശം ഘട്ടങ്ങളിലും സഹിഷ്ണുതയോടെ പെരുമാറാനും ശീർശാസനം നമ്മെ സഹായിക്കും.“
Read Also: ജവഹർലാൽ നെഹ്‌റുവിന്റെ ചരമവാർഷികം; മോദി ആദരാഞ്ജലികൾ അർപ്പിച്ചു
ആധുനിക ഇന്ത്യയുടെ ശിൽപിയായാണ് നെഹ്റുവിനെ അറിയപ്പെടുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ്, രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചാണ് ശ്രദ്ധനേടിയത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളാണ് നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്. നെഹ്റുവിന്റെ ഏകമകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ് ഗാന്ധിയും പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.
Story Highlights: Pandit Jawaharlal Nehru practiced sirsasana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here