പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്; രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. തുടർന്ന് ഓൺലൈനായി ഫലം ലഭ്യമാകും. പ്ലസ്ടുവിൽ 4,22,890 പേരും വിഎച്ച്എസ്ഇയിൽ 29,711 പേരുമാണ് ഫലം കാത്തിരിക്കുന്നത്.
മാർച്ച് 30 മുതലാണ് പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചത്. മെയ് മൂന്ന് മുതൽ പ്രാക്ടിക്കൽ പരീക്ഷയും സംഘടിപ്പിച്ചിരുന്നു. മുമ്പ് ജൂൺ 20ന് പരീക്ഷ ഫലം വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ജൂൺ 21 ന് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിക്കുകയായിരുന്നു.
ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:
www.results.kite.kerala.gov.in
PRD Live മൊബൈൽ ആപ് വഴിയും ലഭ്യമാണ്
Story Highlights: Plus Two exam results today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here