അശ്വിനു കൊവിഡ്; ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാതെ താരം

ഇന്ത്യൻ ഓൾറൗണ്ടർ ആർ അശ്വിനു കൊവിഡ്. ഇതോടെ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം കളിക്കാൻ പുറപ്പെട്ട സംഘത്തിനൊപ്പം അശ്വിൻ പോയില്ല. ജൂലായ് 1 മുതൽ അഞ്ച് വരെ എഡ്ജ്ബാസ്റ്റണിലാണ് മാറ്റിവച്ച ടെസ്റ്റ് നടക്കുക. ഈ മാസം 16ന് ടെസ്റ്റ് ടീം ഇംഗ്ലണ്ടിലേക്ക് തിരിച്ചിരുന്നു. ക്വാറൻ്റീനിലായതിനാൽ അശ്വിൻ ടീമിനൊപ്പം യാത്ര ചെയ്തിരുന്നില്ല. (ashwin covid positive england)
“കൊവിഡ് പോസിറ്റീവായതിനാൽ അശ്വിൻ ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടില്ല. പക്ഷേ, ജൂലായ് ഒന്നിനു മുൻപ് അദ്ദേഹം നെഗറ്റീവാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും അദ്ദേഹത്തിന് ലെസ്റ്റർഷെയറിനെതിരായ പ്രാക്ടീസ് മത്സരം നഷ്ടമാവും.”- ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ടീം അംഗങ്ങളെല്ലാം നിലവിൽ ലെസ്റ്ററിലുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയ്ക്ക് ശേഷം പരിശീലകൻ രാഹുൽ ദ്രാവിഡും ഋഷഭ് പന്തും ശ്രേയാസ് അയ്യരും ലണ്ടനിൽ എത്തിയിട്ടുണ്ട്. ഇന്ന് ഇവർ ലെസ്റ്ററിലെത്തും.
അയർലൻഡിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ടീം ഈ മാസം 23നോ 24നോ ഡബ്ലിനിലേക്ക് തിരിക്കും. 26, 28 തീയതികളിലായാണ് മത്സരങ്ങൾ.
Read Also: ‘അയർലൻഡിനെതിരെ ഹൂഡ കളിച്ചേക്കും’; സഞ്ജുവിനും ത്രിപാഠിയ്ക്കും അവസരം ലഭിച്ചേക്കില്ലെന്ന് ആകാശ് ചോപ്ര
ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. രാഹുൽ ത്രിപാഠിയും ആദ്യമായി ടീമിൽ ഇടം നേടി. ഹാർദ്ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ഇതാദ്യമായാണ് ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്നതുകൊണ്ട് രോഹിത് ശർമ, വിരാട് കോലി, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശ്രേയാസ് അയ്യർ എന്നീ താരങ്ങൾ സ്‌ക്വാഡിലില്ല.
ഇന്ത്യൻ ടീം: ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ഇഷാൻ കിഷൻ, ഋതുരാജ് ഗൈക്വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ തൃപാഠി, ദിനേഷ് കാർത്തിക്, യുസ്വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിംഗ്, ഉംറാൻ മാലിക്.
അയർലണ്ട് ടീം: ആൻഡ്രൂ ബാൽബേർണി, മാർക്ക് അഡയർ, കർട്ടിസ് കാംഫർ, ഗാരത് ഡെലനി, ജോർജ് ഡോക്ക്റെൽ, സ്റ്റീഫൻ ഡൊഹേനി, ജോഷ്വ ലിറ്റിൽ, ആൻഡ്രൂ മക്ബ്രൈൻ, ബാരി മക്കാർത്തി, കോണർ ഓൽഫെർട്ട്, പോൾ സ്റ്റിർലിങ്, ഹാരി ടെക്ടർ, ലോർകൻ ടക്കർ, ക്രെയ്ഗ് യങ്.
Story Highlights: r ashwin covid positive england travel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here