Advertisement

‘നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് ഏക്‌നാഥ് ഷിൻഡെയെ മാറ്റി’; ഹിന്ദുത്വത്തെ വഞ്ചിക്കില്ലെന്ന് മറുപടി

June 21, 2022
3 minutes Read

വിമത നീക്കത്തിന് പിന്നാലെ ഏക്‌നാഥ് ഷിൻഡെയ്‌ക്കെതിരെ നടപടിയുമായി ശിവസേന. പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് എന്ന പദവിയിൽ നിന്നും അദ്ദേഹത്തെ മാറ്റി.പകരം അജയ് ചൗധരിയെ നിയമസഭാകക്ഷി നേതാവായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ശിവസേനയുടെ നടപടി ബിജെപി അനുകൂല നിലപാടിന്റെ അടിസ്ഥാനത്തിലാണ്. ഏക്‌നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന വിഭാഗം ബിജെപിയിൽ ചേരാനാണ് സാധ്യത.(Shiv Sena removes Eknath Shinde as Legislative party leader)

Read Also: “അമ്മേ, ഞാൻ ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണ്”; പുസ്തകം പ്രസിദ്ധീകരിച്ച് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കി അഞ്ച് വയസ്സുകാരി…

മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യത്തെ പ്രതിസന്ധിയിലാക്കി ശിവസേനയിലെ മുതിർന്ന നേതാവും കാബിനറ്റ് മന്ത്രിയുമായ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതർ സൂറത്തിലെ മെറിഡിയൻ ഹോട്ടലിലേക്ക് മാറിയിരിക്കുകയാണ്. ഇവരെ ബിജെപി നേതാക്കൾ സന്ദർശിച്ച് ചർച്ചകൾ നടത്തുകയുമാണ്. ഈ സാഹചര്യത്തിലാണ് ശിവസേനാ നടപടി. ബിജെപിക്കൊപ്പം നിൽക്കാനാണ് വിമതർ ആവശ്യപ്പെടുന്നത്.

എന്നാൽ ഇവരുടെ കൂടെ സൂറത്തിലെ ഹോട്ടലിലുള്ളത് 21 പേരാണെന്നാണ് വിവരം. കൂറുമാറ്റ നിയമപ്രകാരമുള്ള നടപടിയിൽ നിന്ന് രക്ഷപ്പെട്ട് ബിജെപിയിൽ ചേരണമെങ്കിൽ 37 എംഎൽഎമാരുടെ (ആകെയുള്ള 55 എംഎൽഎമാരുടെ മൂന്നിൽ രണ്ട് പേർ) പിന്തുണ അവർക്ക് വേണം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഔദ്യോഗിക പക്ഷത്തിനൊപ്പമുള്ളത് 35 എംഎൽഎമാരാണ്. ഉദ്ധവ് താക്കറെ വിളിച്ച അടിയന്തര യോഗത്തിൽ ഇത്രയും പേർ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം.

അധികാരത്തിന് വേണ്ടി പ്രത്യയശാസ്ത്രത്തെ ബാലികഴിക്കാനാകില്ലെന്ന് ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. ബാലാസഹോബിന്റെ ആശയത്തെ പരിചയപ്പെടുത്താൻ അനുവദിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ബാലാസഹോബ് പഠിപ്പിച്ചത് ഹിന്ദുത്വ ആശയമെന്ന് അദ്ദേഹം പറഞ്ഞു.

”ഞങ്ങൾ ബാലാസാഹെബിന്റെ അടിയുറച്ച ശിവസൈനികരാണ്… ബാലാസാഹിബ് നമ്മെ പഠിപ്പിച്ചത് ഹിന്ദുത്വമാണ്.. ബാലാസാഹിബിന്റെ ചിന്തകളെയും ധർമ്മവീരൻ ആനന്ദ് ദിഘെ സാഹെബിന്റെ പഠിപ്പിക്കലുകളെയും അധികാരത്തിനുവേണ്ടി ഞങ്ങൾ ഒരിക്കലും ചതിച്ചിട്ടില്ല” ഷിൻഡെ ട്വിറ്ററിൽ കുറിച്ചു.

Story Highlights: Shiv Sena removes Eknath Shinde as Legislative party leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top