Draupadi Murmu; മോദിയുടെ വമ്പൻ സർപ്രൈസിന് പിന്നിലെന്ത്, ആരാണ് ദ്രൗപദി മുര്‍മു?

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപദി മുര്‍മുവിനെ കൊണ്ടുവന്നതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തം. മുന്‍ ഝാര്‍ഖണ്ഡ് ഗവര്‍ണറായ ദ്രൗപദി ഒഡീഷയില്‍ നിന്നുള്ള കരുത്തുറ്റ ആദിവാസി നേതാവാണ്. ദ്രൗപദി മുര്‍മു മികച്ച രാഷ്ട്രപതിയാവുമെന്ന് തനിക്ക് ഉറപ്പാണെന്നാണ് പ്രധാനമന്ത്രി ആദ്യമായി പ്രതികരിച്ചത്. ദരിദ്രരുടെ ഉന്നമനത്തിനായി മാറ്റിവെച്ച ജീവിതമാണ് ദ്രൗപദിയുടേതെന്നും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയാണവരെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്ന ആദ്യ ഗോത്ര വര്‍ഗക്കാരിയാണ് ദ്രൗപദി മുര്‍മു. ഒഡീഷ സ്വദേശിനിയായ ദ്രൗപതിയ്ക്ക് ഒഡീഷയിലെ ദളിത് രാഷ്ട്രീയത്തിലുള്ള സ്വാധീനം ചെറുതല്ല. രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപതിയെ കൊണ്ടു വരുന്നതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ കണക്കുകൂട്ടലുകളുണ്ടെന്നതിൽ തർക്കമില്ല. ആദ്യ ദളിത് രാഷ്ട്രപതി വഴി ദളിത് വിഭാഗവുമായി കൂടുതല്‍ അടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
Read Also: Draupadi Murmu: ദ്രൗപദി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി
1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലാണ് ദ്രൗപദിയുടെ ജനനം. സന്താള്‍ വശജയാണ് ദ്രൗപദി. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന നേട്ടവും ദ്രൗപദിയുടെ പേരിലാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ആദിവാസി വനിത എന്ന നേട്ടവും ദ്രൗപദിക്കാണ്. ഒഡിഷയില്‍ 2000 മുതല്‍ 2004 വരെയുള്ള കാലയളവില്‍ വാണിജ്യ-ഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്തിരുന്നു. പരേതനായ ശ്യാം ചരണ്‍ മുര്‍മുവാണ് ദ്രൗപദിയുടെ ഭര്‍ത്താവ്.
2000 മുതല്‍ 2014 വരെ റയ്‌റങ്ക്പൂര്‍ അസംബ്ലിനിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ദ്രൗപതി. 2000 മുതല്‍ 2002 വരെ ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വാതന്ത്ര ചുമതലയുള്ള വാണിജ്യ ഗതാഗതമന്ത്രിയായിരുന്നു. 2015ലാണ് ഝാര്‍ഖണ്ഡ് ഗവര്‍ണറാകുന്നത്.
Story Highlights: Who is Draupadi Murmu? What’s behind Modi’s big surprise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here