Advertisement

പരിക്കേറ്റ അച്ഛനെ സഹായിക്കുന്ന കൊച്ചുമകൻ; കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി ഒരു വീഡിയോ…

June 21, 2022
2 minutes Read

കുഞ്ഞുങ്ങൾ നിഷ്കളങ്കരാണ്. കളങ്കമില്ലാത്ത അവരുടെ സ്നേഹവും സത്യസന്ധതയും ഈ ലോകത്തിന് പകർന്നു നൽകുന്ന പാഠങ്ങളുണ്ട്. കുഞ്ഞുങ്ങളുടെ നിരവധി വീഡിയോകൾ എന്നും സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. അങ്ങനെയൊരു വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയൽ ശ്രദ്ധ നേടുന്നത്. തന്റെ പരിക്കേറ്റ പിതാവിനെ ഒരു കുഞ്ഞ് ആശ്വസിപ്പിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.

ഊന്നുവടിയുടെ സഹായത്തോടെയാണ് അച്ഛൻ നടക്കുന്നത്. ഒരു കസേരയിൽ ഇരിക്കാൻ അദ്ദേഹം ശ്രമിക്കുമ്പോൾ കുഞ്ഞുമകൻ സഹായവുമായി എത്തുകയാണ്. അച്ഛനോടുള്ള സ്നേഹവും കുഞ്ഞിന്റെ സഹാനുഭൂതിയും എല്ലാവരെയും വിസ്മയിപ്പിച്ചിരിക്കുകയാണ്. ഒട്ടേറെ ആളുകൾ കുഞ്ഞിന്റെ ഈ സ്‌നേഹപൂർണമായ വിഡിയോ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘എന്തൊരുകുഞ്ഞു സഹായി. ഈ ആഴ്‌ച നിങ്ങൾ കാണുന്ന ഏറ്റവും ഹൃദയസ്‌പർശിയായ വിഡിയോകളിൽ ഒന്ന്’ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

കുഞ്ഞുങ്ങളുടെ കുറുമ്പുകൾക്കും കുസൃതി നിറഞ്ഞ സംസാരങ്ങൾക്കുമെല്ലാം സമൂഹമാധ്യമങ്ങളിൽ വളരെയധികം സ്വീകാര്യതയുണ്ട്. വളരെ നിഷ്കളങ്കമാണ് കുട്ടികളുടെ മനസ് എന്നതുകൊണ്ടുതന്നെ അവരുടെ ഒരു സംസാരവും രസകരമായിരിക്കും. അതേസമയം, മൊബൈൽ ഫോണുകളിലേക്ക് കുട്ടികൾ മുഖം പൂഴ്ത്തുന്ന ഈ കാലഘട്ടത്തിൽ വേറിട്ടൊരു കാഴ്ച കൗതുകം സൃഷിടിച്ചിരുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top