യോഗാ ദിനം; ഫേസ്ബുക്ക് പോസ്റ്റുമായി മോഹൻലാൽ

അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റുമായി മോഹൻലാൽ. ‘യോഗ ഡേ 2022’ എന്ന ഹാഷ് ടാഗിൽ താരം ചിത്രം പങ്കുവച്ചു. യോഗാദിനവുമായി ബന്ധപ്പെട്ട് രാജ്യത്ത് വിപുലമായ ചടങ്ങുകളാണ് സജ്ജീകരിച്ചിരുന്നത്. 75,000 സ്ഥലങ്ങളിൽ യോഗാ പ്രദർശനങ്ങൾ നടന്നിരുന്നു. (yoga day facebook mohanlal)
യോഗ രാജ്യത്ത് സമാധാനം കൊണ്ടുവരും എന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗ മാനവികതയ്ക്കാണ്. സമൂഹത്തിന് സമാധാനം പകരാൻ യോഗ ഉപകരിക്കും. യോഗ മാനസികാരോഗ്യത്തിന് ഉത്തമമാണ്. യോഗാദിനം രാജ്യത്തിൻ്റെ ഉത്സവ ദിനം. ആയുഷ് മന്ത്രാലയം സ്റ്റാർട്ടപ്പ് യോഗാ ചലഞ്ച് ആരംഭിച്ചു എന്നും അദ്ദേഹം വിശദീകരിച്ചു.
Read Also: ‘യോഗ മാനവികതയ്ക്ക്’; പത്മനാഭസ്വാമി ക്ഷേത്രത്തിലെ പരിപാടികള്‍ക്ക് നേതൃത്വം നൽകി വി. മുരളീധരന്‍
എട്ടാമത് ആഗോള യോഗാദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയ്ക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നേതൃത്വം നൽകി. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേനടയിലാണ് പരിപാടി . യോഗാദിന പരിപാടികൾക്കായി കേന്ദ്ര സർക്കാർ പ്രത്യേകമായി തെരഞ്ഞെടുത്തിട്ടുള്ള 75 സ്ഥലങ്ങളിലൊന്നാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേനട.
മനുഷ്യത്വത്തിന് വേണ്ടിയുള്ള യോഗ എന്നാണ് ഇത്തവണ ഉയർത്തുന്ന ക്യാമ്പയിനെന്ന് അദ്ദേഹം അഭിസംബോധന ചെയ്തു സംസാരിച്ചു. കൊവിഡിന് ശേഷം ഉണ്ടായ സാമൂഹിക മനുഷ്യത്വപരമായ മാറ്റങ്ങൾ ഉൾകൊണ്ട് ഒരു പൊതുയോഗ രീതി ഇന്ത്യ മുഴുവൻ ശീലിച്ചുപോരണമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡിനെത്തുടർന്ന് ഓൺലൈനിൽ നടന്നു വരികയായിരുന്ന യോഗാദിന പരിപാടികൾ രണ്ടു വർഷത്തിനു ശേഷമാണ് വീണ്ടും പൊതുചടങ്ങുകളോടെ ആഘോഷിച്ചത്. ഇന്ത്യയുടെ, വിവിധ വിദേശ രാജ്യങ്ങളിലുള്ള മന്ത്രാലയങ്ങളുടെ ആഭിമുഖ്യത്തിൽ ആയുഷ് വകുപ്പും വിദേശകാര്യ വകുപ്പും യോഗാദിനം പ്രമാണിച്ച് ഗാർഡിയൻ റിങ് എന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.
Story Highlights: yoga day facebook post mohanlal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here