യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നു; പ്രതിദിന രോഗികള്‍ 1500ന് മുകളില്‍

യുഎഇയിലെ പ്രതിദിന കൊവിഡ് കേസുകള്‍ 1500ന് മുകളില്‍ രേഖപ്പെടുത്തുന്നത് തുടരുന്നു. ഈ മാസം 9നായിരുന്നു രോഗികളുടെ പ്രതിദിന എണ്ണം ആയിരത്തിന് മുകളില്‍ കടന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രാജ്യത്ത് ഉയരുകയാണ്.(covid cases increase uae)
24 മണിക്കൂറിനിടെ 2,75,317 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1556 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1490 പേര്‍ പൂര്‍ണമായും രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ കേസുകള്‍ 100ല്‍ താഴെ രേഖപ്പെടുത്തിയതില്‍ നിന്ന് കേസുകളുടെ എണ്ണം ഉയരുകയും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കുകയും ചെയ്തു.
Read Also: സൗദിയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി
അതേസമയം അബുദബിയില്‍ ഗ്രീന്‍ പാസ് കാലാവധിയും 30 ദിവസത്തില്‍ നിന്ന് 14 ദിവസമാക്കി കുറച്ചതോടെ പിസിആര്‍ ടെസ്റ്റ് കേന്ദ്രങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കൂടിയതോടെ ഫലം ലഭിക്കാനും കാലതാമസം നേരിടുന്നുണ്ട്. കഴിഞ്ഞയാഴ്ച വരെ 12 മണിക്കൂറിനകം ലഭിച്ച ഫലം ഇപ്പോള്‍ 24 മണിക്കൂറോളം വൈകുന്നുണ്ട്. അബുദബിയില്‍ ഗ്രീന്‍ പാസുള്ളവര്‍ക്കാണ് സര്‍ക്കാര്‍ ഓഫിസുകളും ഷോപ്പിങ് മാള്‍ ഉള്‍പ്പെടെയുള്ള വ്യാപാര വിനോദ കേന്ദ്രങ്ങളില്‍ പ്രവേശനം ലഭിക്കുക.
Story Highlights: covid cases increase uae
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here