അതിരുവിടുന്ന ആഘോഷങ്ങൾ; ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിൽ വിവാഹഘോഷം, 2.02 ലക്ഷം പിഴ ഈടാക്കി പൊലീസ്…

വൈവിധ്യവും വ്യത്യസ്തവുമായി വിവാഹം ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. സോഷ്യൽ മീഡിയയിലും മറ്റുമായി നിരവധി അങ്ങനത്തെ ആഘോഷങ്ങൾ നമ്മൾ കാണാറുമുണ്ട്. അതിൽ തന്നെ ചില അതിരുവിടുന്ന ആഘോഷങ്ങളും സംഭവങ്ങളും നടക്കുന്നതും നമ്മൾ സോഷ്യൽ മീഡിയയിലൂടെ വായിച്ചറിയാറുണ്ട്. യുപിയിൽ നടന്ന അതിരുവിട്ട വിവാഹാഘോഷത്തിന്റെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
യുപിയിൽ വിവാഹാഘോഷത്തിന് മാറ്റുകൂട്ടാൻ കാണിച്ച പരിപാടി വൈറലായതിനെ തുടർന്ന് വെട്ടിലായിരിക്കുകയാണ് വരനും കൂട്ടുകാരും. ഓടുന്ന കാറുകളുടെ മുകളിൽ ഇരുന്ന് യാത്ര ചെയ്യുന്ന ഇവരുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഔഡി എ3, ജഗ്വാർ എക്സ്‌എഫ്, മഹീന്ദ്ര സ്കോർപിയോ, എ4, എ6 തുടങ്ങി 9 ആഡംബര വാഹനങ്ങൾ നിരത്തിയായിരുന്നു ഇവരുടെ അഭ്യാസം. ഇത് ശ്രദ്ധയിൽ പെട്ട പോലീസ് ഇവർക്ക് എതിരെ 2.02 ലക്ഷം രൂപ പിഴയും ചുമത്തി. ഈ സംഭവത്തിൽ ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടോയെന്ന് വ്യക്തമല്ല. ഉത്തർപ്രദേശിലെ മസഫർനഗറിലാണ് സംഭവം നടന്നത്.
➡️हाइवे पर गाडियों से स्टंट करने वाले वाहनों के विरुद्ध मुजफ्फरनगर पुलिस द्वारा की गयी कार्यवाही।
— MUZAFFARNAGAR POLICE (@muzafarnagarpol) June 14, 2022
➡️कुल 09 गाडियों का 02 लाख 02 हजार रुपये का चालान।@Uppolice @The_Professor09 @ankitchalaria pic.twitter.com/VqaolvazhO
ഹൈവേയിലൂടെ ചീറിപാഞ്ഞ് പോയ വാഹനത്തിന്റെ ദൃശ്യങ്ങൾ പിറകിലെ വാഹനത്തിലൂടെ പോയ യാത്രക്കാരനാണ് പകർത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ഇത്തരം നിയമലംഘന വിഡിയോകൾ തെളിവായി സ്വീകരിച്ച് ഇതിനുമുമ്പും പൊലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആഘോഷങ്ങൾ അതിരുവിടുമ്പോൾ സംഭവിക്കുന്ന അപകടങ്ങൾ നിരവധിയാണ്. നിരത്തുകളിലെ ഈ അഭ്യാസം നമ്മുടെ മാത്രമല്ല മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കും.
Story Highlights: ten year old licypriya kangujam holds a placard against plastic pollution in tajmahal