ശസ്ത്രക്രിയയ്ക്കിടെ നവജാതശിശുവിന്റെ തലവെട്ടി അമ്മയുടെ ഗർഭപാത്രത്തിൽ ഉപേക്ഷിച്ചു

പാകിസ്താനിൽ നവജാതശിശുവിന്റെ തല വെട്ടി അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ ഉപേക്ഷിച്ചു. സിന്ധ് പ്രവിശ്യയിലെ ഒരു സർക്കാർ ആശുപത്രിയിലാണ് സംഭവം. വനിതാ ഡോക്ടറുടെ അഭാവത്തിൽ അനുഭവപരിചയമില്ലാത്ത ജീവനക്കാരാണ് ശസ്ത്രക്രിയ നടത്തിയത്. ശിശുവിന്റെ ബാക്കിയുള്ള ശരീരം ഗർഭപാത്രത്തിൽ നിന്ന് നീക്കം ചെയ്താണ് അമ്മയെ രക്ഷിച്ചത്.
തർപാർക്കർ ജില്ലയിൽ നിന്നുള്ള 32 കാരിയെ പ്രദേശത്തെ ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. പക്ഷേ ആശുപത്രിയിൽ ഒരു വനിതാ ഡോക്ടർ ഉണ്ടായിരുന്നില്ല. തുടർന്ന് അനുഭവപരിചയമില്ലാത്ത ജീവനക്കാർ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കിടെ ആർഎച്ച്‌സി ജീവനക്കാർ അമ്മയുടെ വയറ്റിൽ നവജാതശിശുവിന്റെ തല വെട്ടി ഉള്ളിൽ ഉപേക്ഷിച്ചു. പിന്നാലെ യുവതിയുടെ നില ഗുരുതരമായി.
തുടർ ചികിത്സയ്‌ക്ക് സൗകര്യമില്ലാത്തതിനാൽ യുവതിയെ മിഥിക്ക് സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടുവിൽ യുവതിയെ കുടുംബം എത്തി അടുത്തുള്ള സ്വകരായ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ജീവൻ രക്ഷിക്കാൻ വയറു തുറന്ന് തല പുറത്തെടുക്കേണ്ടി വന്നു. സംഭവം പുറത്തറിഞ്ഞതോടെ ജീവനക്കാർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: Health Workers Cut Off Baby’s Head During Delivery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here