Advertisement

പിഎഫ് അക്കൗണ്ടിൽ നിന്ന് ഓൺലൈനായി പണം പിൻവലിക്കേണ്ടത് എങ്ങനെ?

June 22, 2022
Google News 3 minutes Read

രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാരിന് കീഴിലുള്ള സാമൂഹിക സുരക്ഷാ സ്ഥാപനമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നും ഒരു നിശ്ചിത തുക പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിച്ച് അവരെ സാമ്പത്തികമായി ശാക്തീകരിക്കുകയാണ് ഇപിഎഫ്ഒ ചെയ്യുന്നത്. ചില അത്യാവശ്യ സന്ദർഭങ്ങളിൽ പ്രൊവിഡന്റ് ഫണ്ടിൽ നിന്നും ഓൺലൈനായി പണം പിൻവലിക്കാനും സാധിക്കും.

ജോലിയിൽ നിന്നും റിട്ടയർ ചെയ്തതിനു ശേഷം ഇപിഎഫിൽ നിന്നും പൂർണമായും തുക പിൻവലിക്കുന്നതിന് സാധിക്കും. രണ്ടു മാസത്തിൽ കൂടുതൽ തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്ന ഉപയോക്താവിനും പ്രൊവിഡന്റ് ഫണ്ട് തുക പൂർണമായി പിൻവലിക്കാം. ചില അത്യാവശ്യ ഘട്ടങ്ങളിൽ ഇപിഎഫിൽ നിന്നും ഭാഗികമായി പണം പിൻവലിക്കുന്നതിനും സാധിക്കും. ആരോഗ്യ പ്രശ്നങ്ങൾ, വിവാഹം, അപകടങ്ങൾ, വീടുപണിയുടെ ആവശ്യം എന്നിവയ്ക്കാണ് ഇത്തരത്തിൽ കാലാവധി തികയുന്നതിന് മുന്നേ ഭാഗികമായി പണം പിൻവലിക്കാൻ സാധിക്കുന്നത്.

പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കുന്നതിനുള്ള പ്രധാന പോയിന്റുകൾ:
നിങ്ങളുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി(UAN) ആധാർ കാർഡ് നിർബന്ധമായി ബന്ധിപ്പിക്കണം. ഇത് EPFO ​​വെബ്‌സൈറ്റ് വഴിയോ UMANG മൊബൈൽ ആപ്പ് വഴിയോ ഓൺലൈനായി സാധിക്കും. അതുപോലെ PF പിൻവലിക്കുന്നതിന് മുമ്പ് KYC നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. പ്രൊവിഡന്റ് ഫണ്ട് തുക ലഭിക്കേണ്ട ബാങ്ക് അക്കൗണ്ട് ചേർക്കുന്നതിനെയാണ് KYC അപ്‌ഡേഷൻ എന്ന് പറയുന്നത്.

പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കാനുള്ള പ്രധാന നടപടികൾ

ആദ്യം EPFO ​​വെബ്‌സൈറ്റിലേക്ക് പോകുക. തുടർന്ന് UAN ഓൺലൈൻ സേവനത്തിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ യുഎഎൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്.

ലോഗിൻ ചെയ്‌ത ശേഷം, ഓൺലൈൻ ക്ലെയിമിനായുള്ള പ്രോസീഡിന് മുകളിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് ട്രാൻസ്ഫർ അഭ്യർത്ഥന (PF അഡ്വാൻസ് -ഫോം 31) ദൃശ്യമാകും. അതിൽ ക്ലിക്ക് ചെയ്യുക.

വ്യക്തിഗത വിശദാംശങ്ങൾ പരിശോധിച്ച ശേഷം നിലവിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ വിവരങ്ങൾ രേഖപ്പെടുത്തണം.

യുഎഎൻ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ഒടിപി ലഭിക്കുന്നതിനായി ‘Get OTP’ എന്നതിൽ ക്ലിക്ക് ചെയ്യുക. ലഭിച്ച ഒടിപി ടൈപ്പ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക. പ്രത്യേക ആവശ്യങ്ങൾക്കാണ് പണം പിൻവലിക്കുന്നതെങ്കിൽ അതിനുള്ള കാരണം ബോധിപ്പിക്കുന്ന രേഖകളുടെ സ്കാൻ ചെയ്ത കോപ്പിയും സമർപ്പിക്കണം. നിങ്ങളുടെ ക്ലെയിമിന് തൊഴിൽ ദാതാവ് ഇതിന് അംഗീകാരം നൽകിയാൽ 15-20 ദിവസങ്ങൾക്കകം നിങ്ങളുടെ ഇപിഎഫുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തും.

Story Highlights: PF Withdrawal Rules Steps And More

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here