Advertisement

മഹാവികാസ് അഘാഡി സഖ്യത്തില്‍ നിന്ന് ശിവസേന പിന്മാറണം; വഴങ്ങാതെ ഷിന്‍ഡെ

June 22, 2022
Google News 3 minutes Read
shiv sena should withdraw from mahavikas aghadi alliance

മഹാരാഷ്ട്രയിലെ അണയാത്ത രാഷ്ട്രീയ പോരിനിടെ വഴങ്ങാതെ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ. അനുരഞ്ജന നീക്കങ്ങള്‍ക്ക് വഴങ്ങാത്ത നിലപാടുമായാണ് ഷിന്‍ഡെ തുടരുന്നത്. മഹാവികാസ് അഘാഡി സഖ്യത്തില്‍ നിന്ന് ശിവസേന പിന്മാറണമെന്ന് ഷിന്‍ഡെ ആവര്‍ത്തിച്ചു.(shiv sena should withdraw from mahavikas aghadi alliance)

‘രണ്ടര വര്‍ഷത്തെ ഭരണത്തിന്റെ നേട്ടം കോണ്‍ഗ്രസിനും എന്‍സിപിക്കുമാണ്. അവിശുദ്ധ കൂട്ടുകെട്ടില്‍ നിന്ന് ശിവസേന പുറത്തുവരണമെന്ന് ഏക്‌നാഥ് ഷിന്‍ഡെ ട്വീറ്റ് ചെയ്തു.

അതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതിയായ ‘വര്‍ഷ’ ബംഗ്ലാവില്‍ നിന്ന് പടിയിറങ്ങി. സ്വന്തം വീടായ മാതോശ്രീയിലേക്കാണ് ഉദ്ധവ് താക്കറെയുടെ മടക്കം. രാജിസന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഔദ്യോഗിക വസതിയൊഴിയുന്നത്. നൂറുകണക്കിന് അണികളാണ് ഉദ്ധവ് താക്കറെയുടെ കുടുംബ വീട്ടിലും പടിയിറങ്ങുന്നതിനിടെ വര്‍ഷ ബംഗ്ലാവിലും എത്തിച്ചേര്‍ന്നത്. പുതിയൊരു സമ്മര്‍ദ തന്ത്രം എന്ന നിലയിലാണ് ഉദ്ധവ് വസതിയൊഴിയുന്നത്.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

ഫേസ്്ബുക്ക് ലൈവിലൂടെയാണ് ഉദ്ധവ് താക്കറെ രാജി സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്. ഹിന്ദുത്വമൂല്യത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ബാലാ സാഹേബിന്റെ ശിവസേനയില്‍ നിന്ന് ഒരുമാറ്റവുമില്ല. ഹിന്ദുത്വത്തിനായി ഇനിയും പോരാടും. എല്ലാ എംഎല്‍എമാരും ബാലാ സാഹേബിനൊപ്പമാണെന്നും ഉദ്ധവ് പറഞ്ഞു.

Story Highlights: shiv sena should withdraw from mahavikas aghadi alliance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here