സൗദിയിലെ വീടിനുള്ളിൽ അലഞ്ഞുതിരിയുന്ന ഒട്ടകക്കുഞ്ഞിന്റെ വിഡിയോ വൈറൽ

ഇന്ന് വളർത്തുമൃഗങ്ങൾ ഇല്ലാത്ത വീടുകൾ കുറവാണ്. ഒരു വീട്ടിൽ ഒരു പെറ്റ് ഉണ്ടായിരിക്കും. അത് പൂച്ചയോ, നായയോ, മുയലോ എന്തുമായിക്കൊള്ളട്ടെ. വീട്ടിലെ ജോലികൾ, ഓഫീസ് ജോലി ഇതെല്ലാം കഴിഞ്ഞാലും ചിലർക്ക് വളർത്തുമൃഗങ്ങളെ ഓമനിക്കാൻ സമയം ഉണ്ടാകും. യജമാനനും മൃഗവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. ഇത്തരത്തിൽ സൗദി അറേബ്യയിൽ നിന്നുള്ള ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
ഒട്ടകക്കുഞ്ഞിനെ ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടി തന്റെ വീട്ടിനുള്ളിൽ മൃഗത്തെ വളർത്താൻ തീരുമാനിച്ചത് അപൂർവവും, ഒപ്പം വിവാദവുമായി മാറിയിരിക്കുകയാണ്. ഒട്ടകക്കുഞ്ഞ് വീടിനുള്ളിൽ അലഞ്ഞുതിരിയുന്നത്തിൻ്റെ ചെറു ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. സൗദി അറേബ്യയിലെ ക്യാമൽ ക്ലബ് എന്ന ട്വിറ്റർ അക്കൗണ്ടാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്. ‘ഒരു പെൺകുട്ടി ഒട്ടകക്കുഞ്ഞിനെ കണ്ടിഷ്ടപ്പെടുകയും, അവളുടെ വീട്ടിനുള്ളിൽ വളർത്താൻ തീരുമാനിക്കുകയും ചെയ്തു’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ.
فتاة تربّي "حوار" في منزلها، بعد أن أحبّته وتعلّقت فيه ?!
— نادي الإبل (@CamelClub) June 18, 2022
شاركونا رأيكم ? #نادي_الإبل pic.twitter.com/fMDeDz1tdq
അതേസമയം വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ പെൺകുട്ടിയെ പ്രശംസിക്കുമ്പോൾ മറ്റുള്ളവർ വിമർശിക്കുന്നുണ്ട്. ചെറിയ ഒട്ടകത്തെ അമ്മയിൽ നിന്ന് വേർപെടുത്തിയെന്നും, മൃഗത്തെ അതിന്റെ സ്വാഭാവിക ആവാസസ്ഥലമായ മരുഭൂമിയിൽ നിലനിർത്തുന്നതാണ് നല്ലതെന്നും വിമർശകർ ആരോപിക്കുന്നു. സൗദി അറേബ്യയിലെ പൈതൃകവുമായി അടുത്ത ബന്ധമുള്ള ഒരു ജനപ്രിയ മൃഗമാണ് ഒട്ടകങ്ങൾ.
Story Highlights: Video of baby camel roaming inside house draws mixed reactions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here