Advertisement

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപദി മുർമു നാളെ നാമനിർദേശ പത്രിക സമർപ്പിക്കും

June 23, 2022
Google News 2 minutes Read

എൻ.ഡി.എ.യുടെ രാഷ്ട്രപതിസ്ഥാനാർത്ഥി ദ്രൗപദി മുർമു നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ ദ്രൗപദി മുർമുവിനെ അനുഗമിക്കും. എൻഡി എ സഖ്യകക്ഷികൾക്കും മുഖ്യമന്ത്രിമാർക്കും ചടങ്ങിൽ ക്ഷണമുണ്ട്. പത്രികയിൽ പ്രധാനമന്ത്രി മോദിയാകും മുർമുവിന്റെ പേര് നിർദേശിക്കുക. ബിജെപി അധ്യക്ഷൻ ജെ പി നദ്ദ പിന്താങ്ങും.

അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെയും എൻ സിപിയുടെയും പിന്തുണ തേടാനാണ് ബി ജെ പി ശ്രമം. പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്താൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് ചുമതല നൽകി.

Read Also: Draupadi Murmu: ദരിദ്രരുടെ ഉന്നമനത്തിന് വേണ്ടി മാറ്റിവച്ച ജീവിതമാണ് ദ്രൗപദിയുടേത്; ആശംസകളുമായി പ്രധാനമന്ത്രി

ദ്രൗപദി മുര്‍മു മികച്ച രാഷ്ട്രപതിയാകുമെന്ന് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. ദരിദ്രരുടെ ഉന്നമനത്തിന് വേണ്ടി മാറ്റിവച്ച ജീവിതമാണ് ദ്രൗപദിയുടേത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച വ്യക്തിത്വമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. അവര്‍ക്ക് സമ്പന്നമായ ഭരണപരിചയമുണ്ട് കൂടാതെ ഗവര്‍ണര്‍ പദവിയും മികച്ച രീതിയില്‍ കൈകാര്യം ചെയ്തു. അവര്‍ നമ്മുടെ രാഷ്ട്രത്തിന്റെ ഒരു മികച്ച രാഷ്ട്രപതിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദാരിദ്ര്യം അനുഭവിക്കുകയും ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുകയും ദശലക്ഷക്കണക്കിന് ആളുകള്‍ ദ്രൗപദി മുര്‍മുവിന്റെ ജീവിതത്തില്‍ നിന്ന് വലിയ ശക്തി നേടുന്നു. ദ്രൗപദി മുര്‍മുവിന്റെ നയപരമായ കാര്യങ്ങളിലെ ധാരണയും അനുകമ്പയുള്ള സ്വഭാവവും നമ്മുടെ രാജ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story Highlights: Draupadi Murmu to file nomination for Presidential polls tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here