Advertisement

‘ഭീഷണിക്കുമുന്നിൽ വഴങ്ങില്ല’; ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് ഏക് നാഥ് ഷിൻഡെ

June 23, 2022
Google News 2 minutes Read
eknath shinde challenges udhav thackeray

വിമത എംഎൽഎമാരെ അയോഗ്യരാക്കാനുള്ള ഉദ്ധത് താക്കറെയുടെ നീക്കത്തെ വെല്ലുവിളിച്ച് ഏക് നാഥ് ഷിൻഡെ. ഭീഷണിക്കുമുന്നിൽ വഴങ്ങില്ലെന്നും 12 എം.എൽ.എമാർക്കെതിരെ നടപടിക്ക് അപേക്ഷ നൽകി പേടിപ്പിക്കാൻ കഴിയില്ലെന്നും ഏക് നാഥ് ഷിൻഡെ വ്യക്തമാക്കി. ( eknath shinde challenges udhav thackeray )

പന്ത്രണ്ട് വിമത എംഎൽഎമാരെ അയോഗ്യരക്കാൻ ആക്ടിങ് സ്പീക്കർക്ക് അപേക്ഷ നൽകിയതായി ശിവസേന എംപി അരവിന്ദ് സാവന്ത് അറിയിച്ചിരുന്നു. എന്നാൽ നിയമം തങ്ങൾക്ക് അറിയാമെന്നും ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം വിപ്പ് നിയമസഭാ പ്രവർത്തനത്തിനാണ്, യോഗങ്ങൾക്കല്ല എന്നും ഷിൻഡെ പറയുന്നു.

ബാലാസാഹേബ് താക്കറെയുടെ യഥാർത്ഥ ശിവസേനയും ശിവസൈനികരും തങ്ങളാണ് എന്നും ഷിൻഡെ പറഞ്ഞു.

Read Also: ഉദ്ധവ് താക്കറെ രാജിയിലേക്ക്; മുഖ്യമന്ത്രിപദവി വേണ്ടെന്ന് ഷിൻഡെ: ഷിൻഡെ ക്യാമ്പിലെ 20 എംഎൽഎമാർ മടങ്ങി വരുമെന്ന് സഞ്ജയ് റാവത്ത്

അതേസമയം, മൂന്ന് ശിവസേന വിമതരും, അഞ്ച് സ്വാതന്ത്രരും കൂടി ഷിൻഡെ ക്യാമ്പിലേക്ക് എത്തുകയാണ്. എംഎൽഎമാർ ഇന്ന് രാത്രി സൂറത്തിൽ എത്തും.

Story Highlights: eknath shinde challenges udhav thackeray

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here