’44 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ഷിൻഡെ പക്ഷം’; ഷിൻഡെ വഞ്ചകനെന്ന് ശിവസേന മുഖപത്രം ‘സാമ്ന’
![](https://www.twentyfournews.com/wp-content/uploads/2022/06/brt51-1.jpg?x52840)
മഹാരാഷ്ട്രീയ നാടകം തുടരുന്നു. മുംബൈയിൽ തിരക്കിട്ട നീക്കങ്ങൾ. യോഗം വിളിച്ച് ഇരുപക്ഷവും. ഏകനാഥ് ഷിൻഡെ പക്ഷം 10 മണിക്ക് യോഗം ആരംഭിച്ചു. എന്നാൽ ശിവസേനയുടെ അടിയന്തര യോഗം 11.30നാണ്. ഇതിനിടെ പ്രിയങ്ക ഗാന്ധി മുംബൈയിൽ എത്തി. സ്വകാര്യ സന്ദർശനമെന്ന് കോൺഗ്രസ് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.(maharashtra crisis live updates 44 mlas with us says eknath shinde)
എന്നാൽ കൂടുതൽ എംഎൽഎമാർ ഷിൻഡെ ക്യാമ്പിലാണ്. 44 എംഎൽഎ മാരുടെ പിന്തുണയുണ്ടെന്ന് ഷിൻഡെ വ്യക്തമാക്കി. 34 ശിവസേന എംഎൽഎമാർ ഒപ്പമുണ്ടെന്ന് ഷിൻഡെ പക്ഷം പറയുന്നു. ഗുവാഹത്തിയിൽ വിമതനീക്കത്തിന് ചുക്കാൻ പിടിക്കുന്ന ഏകനാഥ് ഷിൻഡെയുടെ ക്യാമ്പിലേക്ക് ഇന്ന് രാവിലെയോടെ മൂന്ന് ശിവസേന എംഎൽഎമാർ കൂടിയെത്തി.
Read Also: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൊവിഡ്
കുടുംബസമേതമാണ് ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ എന്ന പഞ്ചനക്ഷത്രഹോട്ടലിലേക്ക് എംഎൽഎമാർ എത്തിയത്. ഇതിനിടെ, ശിവസേനയുടെ മുഖപത്രമായ ‘സാമ്ന’ ഏകനാഥ് ഷിൻഡെയ്ക്കെതിരെ രൂക്ഷവിമർശനവുമായി എഡിറ്റോറിയലെഴുതി. ‘സിബിഐയെയും ഇഡിയെയും പേടിച്ചോടിയതാണ് ഷിൻഡെ’ എന്നാണ് സാമ്ന ആരോപിക്കുന്നത്. ‘ഷിൻഡെ വഞ്ചി’ച്ചെന്നും സാമ്ന പറയുന്നു.
നിലവിൽ ഷിൻഡെ ക്യാമ്പിൽ 34 എംഎൽഎമാരുണ്ടെന്നാണ് സൂചന (ശിവസേനയ്ക്ക് ആകെ 55 എംഎൽഎമാരാണ്). കൂറുമാറ്റനിരോധനനിയമം ഒഴിവാകണമെങ്കിൽ നാല് എംഎൽഎമാരുടെ പിന്തുണ കൂടി ഷിൻഡെയ്ക്ക് വേണം. ഷിൻഡെയ്ക്കൊപ്പം അഞ്ച് സ്വതന്ത്ര എംഎൽഎമാർ കൂടിയുണ്ട്. എന്നാൽ ഷിൻഡെയ്ക്കൊപ്പം ഇപ്പോഴുള്ള 17 സേനാ എംഎൽഎമാർ തിരികെ മുംബൈയ്ക്ക് വരാൻ തയ്യാറാണെന്നും അവരെ തിരികെ അയക്കാതെ പിടിച്ചുവച്ചിരിക്കുകയാണെന്നുമാണ് ശിവസേനയിലെ ഭരണപക്ഷം ആരോപിക്കുന്നത്.
‘ഒരു ശിവസൈനികൻ തന്നെ മുഖ്യമന്ത്രിയാകുമെങ്കിൽ സ്ഥാനമൊഴിയാ’മെന്ന വികാരനിർഭരമായ പ്രസംഗവും വസതി ഒഴിയലുമടക്കമുള്ള സമ്മർദ്ദതന്ത്രങ്ങൾ ഫലിക്കുന്നില്ലെന്ന് വേണം കരുതാൻ. ഇന്നലെ രാത്രി ശിവസേനയിലെ വിമതരെല്ലാം ചേർന്ന് ഏകനാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തുവെന്ന് കാട്ടി ഗവർണർക്ക് കത്ത് നൽകിയിരുന്നു.
അതേസമയം, ഇന്ന് ശിവസേനയും എൻസിപിയും തുടർച്ചയായി സ്ഥിതി വിലയിരുത്താൻ യോഗങ്ങൾ വിളിച്ചിരിക്കുകയാണ്. രാവിലെ 11 മണിക്ക് ‘മാതോശ്രീ’യിലാണ് ശിവസേന നേതാക്കളുടെ യോഗം നടക്കുക. രാവിലെ 11.30-യ്ക്ക് ദില്ലിയിൽ വൈ ബി ചവാൻ സെന്‍ററിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറും നേതൃയോഗം വിളിച്ചിട്ടുണ്ട്.
Story Highlights: maharashtra crisis live updates 44 mlas with us says eknath shinde
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here