മത്സരമല്ലേ, അല്പം വെറൈറ്റിയാക്കാം; പാൻ കൊണ്ട് തലയ്ക്കടിച്ച് മത്സരം…

പലതരത്തിലുള്ള മത്സരങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. കബഡി, ഉറിയടി, തലയണയ്ക്കടി മത്സരം തുടങ്ങി നിരവധി. എന്നാൽ വെറൈറ്റിയായ ഒരു മത്സരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പാൻകൊണ്ട് തലയ്ക്കടിക്കുന്ന മത്സരം. ഞെട്ടണ്ട, സംഭവം ഉള്ളതാണ്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർ തലയിൽ ഹെൽമറ്റ് ധരിക്കണം. ഒരു ബെഞ്ചിന്റെ ഇരുവശത്തുമായി ചമ്രംപടഞ്ഞ് രണ്ടുപേര്‍ ഇരിക്കുന്നു. ഓരോരുത്തരും മാറിമാറി പാൻകൊണ്ട് മുന്നിലിരിക്കുന്നയാളുടെ തലയ്ക്കടിക്കുന്നു. അവസാനം അടികൊണ്ട് ബാലൻസ് തെറ്റി ഒരാൾ താഴെ വീഴും. മറ്റെയാൾ സന്തോഷത്തോടെ തുള്ളിച്ചാടുന്നതും വിഡിയോയിൽ കാണാം.
തലയണ കൊണ്ടടിച്ചു വീഴ്‌ത്തുന്ന മത്സരം നമ്മൾ കണ്ടിട്ടുണ്ടാകും. അതിൽ നിന്ന് അല്പം വെറൈറ്റിയായി പാൻ ഉപയോഗിച്ചാണ് ഈ മത്സരം എന്നുമാത്രം. ആളുകളെ ചിരിപ്പിച്ചിരിക്കുകയാണ് ഇതിന്റെ ദൃശ്യങ്ങൾ. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ് പാൻ കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുന്ന മത്സരത്തിന്റെ വിഡിയോ. മൂന്ന് റൗണ്ടായാണ് മത്സരം നടത്തുന്നത്. ഓരോ റൗണ്ടിലും ഓരോ അടിവീതം. ഒരടി അടിച്ച് 30 സെക്കന്റിനു ശേഷമേ രണ്ടാമത്തെ അടി പാടുള്ളൂ എന്ന നിബന്ധനടക്കം മത്സരത്തിലുണ്ടായിരുന്നു. മൂന്ന് വിധികർത്താൾ ചേർന്നാണ് ഈ മത്സരത്തിൽ വിജയിയെ തിരഞ്ഞെടുത്തത്.
Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…
ഇങ്ങനെ ആളുകളെ രസിപ്പിക്കുന്ന നിരവധി വീഡിയോ നമ്മൾ എന്നും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. സൈക്കിളോടിച്ച് വരുന്ന ഗൊറില്ലയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഗൊറില്ലകളെ പാര്‍പ്പിച്ചിരിക്കുന്ന മതിൽക്കെട്ടിനുള്ളിലൂടെ അതിവിദഗ്ധമായി സൈക്കിളോടിച്ചുവരുന്ന ഗൊറില്ലയെ വീഡിയോയിൽ കാണാം. വളരെ ഗമയോട് കൂടിയുള്ള ആ വരവ് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. പക്ഷെ പെട്ടെന്ന് സൈക്കിൾ വളയ്ക്കാൻ ശ്രമിച്ചതും ഗൊറില്ല സൈക്കിളുമായി നിലത്തേക്കു മറിഞ്ഞുവീഴുന്നത് ഒന്നിച്ചാണ്. ദേഷ്യം വന്ന ഗൊറില്ല സൈക്കിൾ എടുത്ത് ഒരൊറ്റ ഏറങ്ങ് കൊടുത്തു. ഗൊറില്ലയുടെ സൈക്കിളിനോടുള്ള ദേഷ്യവും പിണങ്ങിമാറിയുള്ള പോക്കുമാണ് ആളുകളെ രസിപ്പിച്ചത്.
Story Highlights: UAE president congratulates indians on modi’s visit