രഞ്ജിയിൽ തകർപ്പൻ ഫോം തുടർന്ന് സർഫറാസ്; ഫൈനലിലും സെഞ്ചുറി

രഞ്ജി ട്രോഫിയിൽ അസാമാന്യ ഫോം തുടർന്ന് മുംബൈ താരം സർഫറാസ് ഖാൻ. മധ്യപ്രദേശിനെതിരായ ഫൈനലിലെ ആദ്യ ഇന്നിംഗ്സിൽ താരം സെഞ്ചുറി നേടി. ഈ രഞ്ജി സീസണിൽ സർഫറാസ് നേടുന്ന നാലാം സെഞ്ചുറിയാണ് ഇത്. മുംബൈ ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായ സർഫറാസ് 134 റൺസെടുത്ത് ടീമിൻ്റെ ടോപ്പ് സ്കോററായി. (ranji sarfaraz khan century)
Read Also: വീണ്ടും സെഞ്ചുറി; രഞ്ജിയിൽ റൺവേട്ട തുടർന്ന് സർഫറാസ് ഖാൻ
ആദ്യ ഫിഫ്റ്റി നേടാൻ 152 പന്തുകൾ നേരിട്ട സർഫറാസ് വെറും 38 പന്തുകളിൽ അടുത്ത ഫിഫ്റ്റി തികച്ചു. അവസാനം കളിച്ച 12 രഞ്ജി മത്സരങ്ങളിൽ നിന്ന് ഏഴ് സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും സർഫറാസ് നേടിയിട്ടുണ്ട്. സർഫറാസിനൊപ്പം 78 റൺസെടുത്ത യശസ്വി ജയ്സ്വാൾ കൂടി തിളങ്ങിയതോടെ ആദ്യ ഇന്നിംഗ്സിൽ മുംബൈ 374 റൺസിന് ഓൾഔട്ടായി. ക്യാപ്റ്റൻ പൃഥ്വി ഷാ 47 റൺസെടുത്ത് പുറത്തായി. മധ്യപ്രദേശിനു വേണ്ടി ഗൗരവ് യാദവ് 4 വിക്കറ്റ് വീഴ്ത്തി.
Story Highlights: ranji trophy sarfaraz khan century
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here