ചോറ് ഉണ്ണാൻ വൈകുന്ന തന്റെ ടീച്ചറിനെ ശകാരിക്കുന്ന കുട്ടി; ഹൃദയങ്ങൾ കീഴടക്കി ഒരു വീഡിയോ…

കുഞ്ഞുങ്ങളുടെ നിഷ്കളങ്കത തന്നെയാണ് അവരുടെ ആകർഷണീയതയും. വീണ്ടും സ്‌കൂൾക്കാലമായതോടെ കുഞ്ഞുങ്ങളുടെ കുറുമ്പും രസകരമായ സംഭവങ്ങളും നിരവധിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മറ്റുള്ളവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും തങ്ങളുടേതെന്ന് കരുതുന്നവരാണ് കുഞ്ഞുങ്ങൾ. അങ്ങനെയൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ചോറ് കഴിക്കാൻ നേരം വൈകുന്ന തന്റെ ടീച്ചറിനെ ശകാരിക്കുന്ന കുട്ടിയാണ് സോഷ്യൽ മീഡിയയിലെ താരം. സ്‌കൂളിലെ ക്‌ളാസ് റൂമിൽ നടക്കുന്ന രസകരമായ സംഭവത്തിന്റെ വീഡിയോയാണ് അത്. വീഡിയോയ്ക്ക് നൽകിയ കുറിപ്പ് ഇങ്ങനെയാണ്. “കുഞ്ഞുങ്ങളെ ചോറ് കഴിപ്പിച്ച് ഏറെ സമയം കഴിഞ്ഞിട്ടും തന്റെ പ്രിയ ടീച്ചർ ചോറ് കഴിക്കാതെ ജോലി ചെയ്യുന്നതിൽ സങ്കടത്തോടെ ചോറ് കഴിക്ക്, എന്നിട്ട് ഞാൻ ഇവിടെ നിന്ന് പോയി കഴിഞ്ഞ് എഴുതിയാൽ മതി എന്നും ഇല്ലെങ്കിൽ അച്ഛനും അമ്മയും വഴക്ക് പറയും എന്നുമൊക്കെ പറയുന്ന കുരുന്ന്…ഇത്രയും പറഞ്ഞിട്ടും വീണ്ടും ചോറ് ഉണ്ണാൻ വൈകുന്ന തന്റെ ടീച്ചറിനോട് ഞാൻ വടി എടുത്ത് നല്ല അടി തരുമെന്നൊക്കെ പറഞ്ഞ് ഏറെ വാത്സ്യലത്തോടെ കരുതുന്ന ഞങ്ങളുടെ പൈതൽ..’
വളരെ പെട്ടെന്നാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. അധ്യാപികയോടുള്ള കുഞ്ഞിന്റെ സ്നേഹവും കരുതലും ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. കുഞ്ഞുങ്ങളുടെ ഈ കരുതലും സ്നേഹവും ഈ ലോകത്തിന് നൽകുന്ന പാഠങ്ങൾ വളരെ വലുതാണ്. തിരക്കുകൾക്ക് പിറകെ ഓടിക്കൊണ്ടിരിക്കുമ്പോൾ നമ്മൾ മറന്നുപോകുന്നതും ഇതാണ് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
Story Highlights: student forces teacher to eat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here