Advertisement

ഈ ഫ്‌ളക്‌സും പത്താം ക്ലാസ്സുകാരനും ഇപ്പോൾ താരമാണ്; എസ്.എസ്.എൽ.സി പരീക്ഷയിലെ ജയം സ്വന്തമായി ഫ്ലക്സ് ബോർഡ് വച്ച് ആഘോഷിച്ച് കുഞ്ഞാക്കു…

June 23, 2022
Google News 0 minutes Read

പരീക്ഷ ഫലം ഓരോന്നായി പുറത്തുവന്നു. പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയവരെ ഫ്ളക്സ് ബോർഡ് വെച്ച് ആഘോഷിക്കുന്നത് നമ്മുടെ നാട്ടിൽ ഒരു പതിവാണ്. എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഫ്ളക്സ് ബോർഡിലൂടെ സോഷ്യൽ മീഡിയയിൽ താരമായ കുഞ്ഞാക്കുവിനെ കുറിച്ചാണ്. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ജയിച്ചതിന് സ്വന്തം ഫോട്ടോ വെച്ച് ഫ്ളക്സ് അടിച്ചാണ് കുഞ്ഞാക്ക അതിനെ ആഘോഷമാക്കിയത്. ഈ ഫ്‌ളക്‌സും ഈ പത്താം ക്ലാസ്സുകാരനും സോഷ്യൽ മീഡിയയിൽ വൈറലാണ്.

പത്തനംതിട്ട അങ്ങാടിക്കൽ സ്വദേശി കുഞ്ഞാക്ക എന്ന ജിഷ്ണുവാണ് ഇപ്പോൾ നാട്ടിലെ പ്രധാന താരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ സോഷ്യൻ മീഡിയയിൽ തരംഗമായ ഒരു ഫ്ളക്സിന്റെ കഥയിലെ താരം കൂടിയാണ് ജിഷ്ണുവെന്ന കുഞ്ഞാക്കു. ഈ ഫ്ലക്സിൽ ചിരിച്ചോണ്ട് നിൽക്കുന്ന കുഞ്ഞാക്കു ആളൊരു നിസാരക്കാരനല്ല എന്നാണ് സോഷ്യൽ മീഡിയയിലെ പരക്കെയുള്ള സംസാരം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

റിസൾട്ട് വന്ന് എല്ലാവരും എ പ്ലസ് കിട്ടിയതിന്റെ ഫ്ളക്സ് ബോർഡ് വെച്ചതുകണ്ടപ്പോൾ തനിക്കും ഒരു ആഗ്രഹം തന്റെ ഫോട്ടോയും ഇങ്ങനെ വെക്കണമെന്ന്. പക്ഷെ എല്ലാവരുടെയും കൂട്ടത്തിലല്ല ഒറ്റയ്ക്ക് വേണം കുഞ്ഞാക്കുവിന് ഫ്ളക്സ്. തന്റെ ഈ ആഗ്രഹം കുഞ്ഞാപ്പു സുഹൃത്തുക്കളോട് പങ്കുവെച്ചു. കുഞ്ഞാക്കുവിന്റെ ആഗ്രഹം നടത്തണമെന്ന് അവരും തീരുമാനിച്ചു. ഫ്ളക്സ് വെക്കാനുള്ള പണവും സൗകര്യവും കൂടെയുള്ള ചേട്ടന്മാരാണ് ചെയ്ത തന്നതെന്ന് കുഞ്ഞാപ്പു പറയുന്നു.

കുഞ്ഞക്കുവിന്റെ കയ്യിലെ പണവും ബാക്കി എല്ലാവരുടെ കൈയിലെ പണവും സ്വരൂപിച്ചാണ് ഈ ഫ്ളക്സ് വെച്ചിരിക്കുന്നത്. സംഭവം ഇത്ര വൈറലാകുമെന്ന് ആരും കരുതിയില്ല. അങ്ങാടിപുറത്തെ ആളുകളെ കാണിക്കാൻ വേണ്ടി എടുത്ത ഫോട്ടോയാണ്. എന്നാൽ ആരോ എടുത്ത് ഫേസ്‍ബുക്കിൽ ഇട്ടതോടെയാണ് സംഭവം വൈറലാകുന്നത്. കുഞ്ഞാക്കു ഇപ്പോൾ നാട്ടിലെ താരമാണ്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here