Advertisement

‘സരിത വിളിച്ച് കേസ് തോൽക്കുമെന്ന് പറഞ്ഞു’; ബാലഭാസ്കറിൻ്റെ പിതാവ്

June 24, 2022
Google News 2 minutes Read

വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ അപകട മരണത്തിൽ പുതിയ ആരോപണവുമായി പിതാവ്. സരിത നായർ എന്ന് പരിചയപ്പെടുത്തിയ ഫോൺ കോൾ വന്നതായി സി കെ ഉണ്ണി 24 നോട് പറഞ്ഞു. കേസ് നമ്പറും, വക്കീലിനെ കുറിച്ചും ചോദിച്ചു. 30ന് വിധി വരേണ്ട കേസ് തോൽക്കാൻ സാധ്യതയുണ്ടെന്നും, നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തതായും പിതാവ് 24നോട് കൂട്ടിച്ചേർത്തു.

കഴിഞ്ഞ 20, 21 തീയതികളിൽ ഫോൺ കോൾ വന്നിരുന്നു. സരിത നായർ എന്ന് സ്വയം പരിചയപ്പെടുത്തി. പേപ്പറിൽ ഒപ്പിട്ടാൽ നിയമസഹായം നൽകാമെന്ന് പറഞ്ഞു. എന്നാൽ താൻ ആരോടും സഹായം ചോദിച്ചിരുന്നില്ല. ഫോൺ വിളിയിൽ ദുരൂഹതയുണ്ടെന്നും, സംശയം തോന്നിയതിനാലാണ് പുറത്ത് പറയുന്നതെന്നും അദ്ദേഹം അറിയിച്ചു.

Story Highlights: got phone call from saritha nair, says Balabhaskar father

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here