എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പമുണ്ടാകും; നഷ്പരിഹാരം വൈകില്ലെന്ന് എം.വി ഗോവിന്ദന്‍

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ഒപ്പം നിര്‍ത്തി മുന്നോട്ടുകൊണ്ടുപോകുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. നഷ്ടപരിഹാരം എത്രയും വേഗം കൊടുത്തുതീര്‍ക്കും. നഷ്ടപരിഹാര ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കായി എത്രയും വേഗം ക്യാമ്പ് സംഘടിപ്പിക്കുമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. ട്വന്റിഫോര്‍ വാര്‍ത്താപരമ്പര ‘ആരുമില്ലാത്തവര്‍’നോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(mv govindhan about endosulfan victims )
എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍പ്പെട്ട് ജീവന്റെ നൂല്‍പ്പാലത്തിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഇരകള്‍ക്ക് അര്‍ഹതപ്പെട്ട നീതി ഇനിയും ഏറെ അകലെയാണ്. സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോലും സഹായം ലഭിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ഇരകളായ മക്കളെ കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാരുടെ എണ്ണം ജില്ലയില്‍ കൂടിവരികയാണ്.
Read Also: തീരാദുരിതത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍: അവഗണനയുടെ നേര്‍ചിത്രമായി അതുല്യയുടെ ജീവിതം
സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായി കണ്ടെത്തിയത് 6725 പേരെയാണ്. മൂവായിരത്തോളം പേര്‍ക്ക് മാത്രമാണ് ഇതുവരെ കോടതി ഉത്തരവ് പ്രകാരം ഭാഗികമായോ പൂര്‍ണമായോ നഷ്ടപരിഹാരം കിട്ടിയത്. 3260 പേര്‍ക്ക് ഇനി സര്‍ക്കാര്‍ ധനസഹായം ലിസ്റ്റ് പ്രകാരം ലഭിക്കാനുണ്ട്.
Story Highlights: mv govindhan about endosulfan victims
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here