ഗൂഡാലോചനാ കേസില്‍ ചോദ്യം ചെയ്യും; സ്വപ്‌ന സുരേഷിന് നോട്ടിസ്

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഡാലോചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നല്‍കി. തിങ്കളാഴ്ച 11 മണിയോടെ പൊലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ആരോപണങ്ങളില്‍ ഗൂഡാലോചന ഉണ്ടെന്നാരോപിച്ച് മുന്‍ മന്ത്രി കെ. ടി ജലീല്‍ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പി എസ് സരിത്തിനെ ചോദ്യം ചെയ്തിരുന്നു. (notice to swapna suresh for questioning)
സ്വര്‍ണ്ണക്കടത്ത് കേസിലും പ്രതി സ്വപ്ന സുരേഷിനെ ഇ.ഡി ചോദ്യം ചെയ്യുന്നത് തുടരും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 12 മണിക്കൂര്‍ ആണ് ഇ ഡി സ്വപ്ന ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്തു കേസിലെ സ്വപ്നയുടെ പുതിയ ആരോപണങ്ങളെ കുറിച്ചായിരുന്നു ഇ.ഡിയുടെ ചോദ്യം ചെയ്യല്‍. ആരോപണങ്ങള്‍ സംബന്ധിച്ച് ചില തെളിവുകളും സ്വപ്ന അന്വേഷണസംഘത്തിന് നല്‍കിയെന്നാണ് സൂചന. സ്വപ്ന നല്‍കിയ മൊഴിയും കോടതിയില്‍ നിന്ന് ലഭിച്ച രഹസ്യ മൊഴിയും തമ്മില്‍ താരതമ്യം ചെയ്താവും അന്വേഷണസംഘത്തിന്റെ തുടര്‍നടപടികള്‍.
Read Also: അനിത പുല്ലയിലിന്റെ നിയമസഭാ സന്ദർശനം; ഇന്ന് നടപടിക്ക് സാധ്യത
ഇന്നലെ ഏഴര മണിക്കൂറോളമാണ് സ്വപ്നയെ ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്തു കേസിലെ സ്വപ്നയുടെ പുതിയ ആരോപണങ്ങളെ കുറിച്ചായിരുന്നു ഇ.ഡിയുടെ ചോദ്യം ചെയ്യല്‍. ഇഡിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും അന്വേഷണസംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് വീണ്ടും ഹാജരാകുമെന്നും സ്വപ്‌ന പറഞ്ഞിരുന്നു.
അതിനിടെ ഡോളര്‍ക്കടത്ത് കേസില്‍ സ്വപ്ന കസ്റ്റംസിനു നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് ഇ.ഡി. കോടതിയില്‍ നല്‍കിയ ഹര്‍ജി കസ്റ്റംസ് എതിര്‍ത്തു അന്വേഷണം പൂര്‍ത്തിയാക്കാത്തതിനാല്‍ മൊഴി നല്‍കാനാവില്ലെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
Story Highlights: notice to swapna suresh for questioning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here