Advertisement

അതിരുവിട്ട ആഘോഷം; വിവാഹ ചടങ്ങിനിടെ സൈനികൻ വെടിയേറ്റ് മരിച്ചു

June 24, 2022
Google News 1 minute Read

ഉത്തർപ്രദേശിലെ സോൻഭദ്രയിൽ വിവാഹ ചടങ്ങിനിടെ സൈനികൻ വെടിയേറ്റ് മരിച്ചു. ബാബുലാൽ യാദവ്(38) എന്ന പട്ടാളക്കാരനാണ് കൊല്ലപ്പെട്ടത്. പിസ്റ്റൾ ഉപയോഗിച്ച് വരൻ നടത്തിയ അതിരുവിട്ട ആഘോഷത്തിനിടെ വെടിവയ്ക്കുകയായിരുന്നു. വരൻ മനീഷ് മദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സോൻഭദ്ര ജില്ലയിലെ ബ്രഹ്മനഗർ ഏരിയയിലാണ് സംഭവം. കല്യാണാഘോഷം കൊഴുപ്പിക്കാൻ രഥത്തിൽ വരികയായിരുന്ന വരൻ, ആകാശത്തേക്ക് വെടിയുതിർക്കാൻ ശ്രമിക്കുന്നു. എന്നാൽ വെടിയേൽക്കുന്നത് താഴെ നിൽക്കുന്ന തന്റെ സുഹൃത്തായ സൈനികന്. അപകടത്തിൽ പരുക്കേറ്റ യാദവിനെ സ്ഥലത്തുണ്ടായിരുന്നവർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

വരൻ ഉപയോഗിച്ച തോക്ക് യാദവിന്റേതായിരുന്നു. യാദവിന്റെ കുടുംബത്തിന്റെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വരനെ അറസ്റ്റ് ചെയ്തു. വെടിവയ്പ്പിന് ഉപയോഗിച്ച തോക്കും പിടിച്ചെടുത്തിട്ടുണ്ട്. കശ്മീരിൽ നിയമിതനായ ജവാൻ ബാബുലാൽ യാദവ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മരിച്ച ബാബുലാൽ കുടുംബത്തിന്റെ ഏക താങ്ങായിരുന്നു.

Story Highlights: soldier shot dead during wedding ceremony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here