Advertisement

പ്രതിമാസം 19 രൂപയുടെ ഓഫർ ബിഎസ്എൻഎൽ അവതരിപ്പിച്ചോ ? [ 24 Fact Check]

June 25, 2022
Google News 2 minutes Read
bsnl 19rs offer fact check

ബിഎസ്എൻഎൽ പ്രതിമാസം 19 രൂപ വരുന്ന റിചാർജ് പ്ലാൻ അവതരിപ്പിച്ചുവെന്ന് വ്യാജ പ്രചാരണം. ദേശീയ മാധ്യമങ്ങളുൾപ്പെടെ നിരവധി പേരാണ് വോയ്‌സ് റേറ്റ് കട്ടർ എന്ന പ്ലാൻ 19 രൂപയ്ക്ക് ബിഎസ്എൻഎൽ അവതരിപ്പിച്ചുവെന്ന വാർത്ത നൽകിയത്. എന്നാൽ ഇത്തരമൊരു പ്ലാൻ തങ്ങൾ അവതരിപ്പിച്ചിട്ടില്ലെന്ന് ബിഎസ്എൻഎൽ അധികൃതർ വ്യക്തമാക്കി. ( bsnl 19rs offer fact check )

മുപ്പത് ദിവസത്തേക്ക് ഫോൺ നമ്പർ കട്ടാവാതെ സൂക്ഷിക്കാൻ ഉപഭോക്താവിന് 19 രൂപയ്ക്ക് റീചാർജ് ചെയ്താൽ മതിയെന്നും ഇത്തരത്തിൽ ഒരു വർഷത്തേക്ക് 228 രൂപയാണ് നൽകേണ്ടതെന്നുമാണ് പ്രചരിക്കുന്ന വാർത്തയിൽ പറയുന്നത്. എന്നാൽ വോയ്‌സ് റേറ്റ് കട്ടർ എന്ന പ്ലാൻ ഇല്ലെന്ന് അധികൃതർ ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് വ്യക്തമാക്കി.

Read Also: അയൂബ് ഖാന്‍ സ്വന്തം മകളെ വിവാഹം കഴിക്കുന്നുവെന്ന് പ്രചാരണം; വാര്‍ത്തയുടെ സത്യമെന്ത്?

അടുത്ത മാസം മുതൽ 228 രൂപയുടെയും, 239 രൂപയുടെയും റീചാർജ് പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നുണ്ട്. 228 രൂപയുടെ റീചാർജിൽ ലഭിക്കുന്നത് അൺലിമിറ്റഡ് കോളും, പ്രതിദിനം 2ജിബിയുടെ ഡേറ്റയുമാണ്. 2ജിബി പരിധി കഴിഞ്ഞാൽ 80കെബിപിഎസിന്റെ അൺലിബിമിറ്റഡ് ഡേറ്റയും ലഭിക്കും. 239 രൂപയുടെ പ്ലാൻ എടുക്കുന്ന ഉപഭോക്താക്കൾക്ക് മേൽ പറയുന്ന സേവനങ്ങൾക്കൊപ്പം 10 രൂപ മെയിൻ ബാലൻസിലും ലഭിക്കും.

Story Highlights: bsnl 19rs offer fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here