Advertisement

ദ്രൗപതി മുർമുവിനെതിരെ വിവാദ ട്വീറ്റ്; രാം ഗോപാൽ വർമക്കെതിരെ കേസ്

June 25, 2022
Google News 3 minutes Read
Ram Gopal Varma Droupadi Murmu

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെതിരായ വിവാദ ട്വീറ്റിൽ സംവിധായകൻ രാം ഗോപാൽ വർമക്കെതിരെ കേസ്. ‘ദ്രൗപതി രാഷ്ട്രപതിയാണെങ്കിൽ പാണ്ഡവരും കൗരവരും ആരാണെന്ന’ ട്വീറ്റിലാണ് പൊലീസ് സംവിധായകനെതിരെ കേസെടുത്തത്. കേസെടുത്തതിനു പിന്നാലെ രാം ഗോപാൽ വർമ വിശദീകരണവുമായി രംഗത്തെത്തി. (Ram Gopal Varma Droupadi Murmu)

തെലങ്കാന ബിജെപി നേതാവ് ഗുഡൂർ നാരായണ റെഡ്ഡിയാണ് രാം ഗോപാൽ വർമക്കെതിരെ പരാതി നൽകിയത്. ട്വീറ്റിലൂടെ രാം ഗോപാൽ വർമ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ അപമാനിക്കുകയാണെന്ന് നാരായണ റെഡ്ഡി പരാതിയിൽ സൂചിപ്പിച്ചു. പരാതിക്ക് പിന്നാലെ വിവാദ ട്വീറ്റ് റീട്വീറ്റ് ചെയ്ത് രാം ഗോപാൽ വർമ വിശദീകരണം നൽകി.

Read Also: വ്യാജ ട്വിറ്റര്‍ അക്കൗണ്ടും തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകളും; മുന്നറിയിപ്പുമായി ദ്രൗപതി മുര്‍മുവിന്റെ ഓഫിസ്

‘മഹാഭാരതത്തിലെ എൻ്റെ പ്രിയപ്പെട്ട കഥാപാത്രമാണ് ദ്രൗപതി. ഈ പേര് വളരെ അപൂർവമായതിനാലാണ് പെട്ടെന്ന് ഞാൻ അത് ഓർത്തത്. ആ ഓർമയിൽ ട്വീറ്റ് ചെയ്തതാണ്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല.’- രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു.

വെങ്കയ്യ നായിഡു, കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകൾ രാഷ്ട്രപതി സ്ഥാനാർഥിയായി ബിജെപി പരി​ഗണിക്കുമെന്ന അഭ്യൂഹം ഉയർന്നതിന് ശേഷമാണ് വനിതയും ആദിവാസി വിഭാ​ഗത്തിൽ നിന്നുൾപ്പെട്ടതുമായ ദ്രൗപദി മുർമ്മുവിലേക്ക് ബിജെപി എത്തിയത്. ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുർമു. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. കൗൺസിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.

അടിസ്ഥാനവർഗ്ഗത്തിൻറെ പ്രശ്നങ്ങളെ കുറിച്ചും രാജ്യത്തിൻറെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്ച്ചപ്പാടുള്ള നേതാവാണ് മുർമ്മുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചത്. നിതീഷ് കുമാറിൻറെ ജെഡിയുവും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായികും കൂടി പിന്തുണ അറിയിച്ചതോടെ അനായാസ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു.

Story Highlights: Case Ram Gopal Varma Tweet Droupadi Murmu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here