വ്യാജ ട്വിറ്റര്‍ അക്കൗണ്ടും തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകളും; മുന്നറിയിപ്പുമായി ദ്രൗപതി മുര്‍മുവിന്റെ ഓഫിസ്

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മ്മുവിന് തന്റെ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തതിന് പിന്നാലെ നന്ദി പറയുന്ന മറുപടി ട്വീറ്റുകളുമായി ദ്രൗപദി മുര്‍മ്മു എന്ന് പേരുള്ള നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ രംഗത്തുവന്നിരുന്നു. ഇതില്‍ ഏതാണ് ദ്രൗപദി മുര്‍മുവിന്റെ യഥാര്‍ത്ഥ ട്വിറ്റര്‍ അക്കൗണ്ട്? ട്വീറ്റുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ പരീക്ഷിക്കാം…. (presidential candidate Droupadi Murmu is not on Twitter but many accounts are impersonating her)
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മ്മു ആണെന്ന് വാര്‍ത്തകള്‍ വന്നതിന് തൊട്ടുപിന്നാലെ തന്നെ മുര്‍മ്മുവിന്റെ പേരില്‍ നിരവധി വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ മുളച്ചുപൊന്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ദ്രൗപതി മുര്‍മ്മുവിന്റെ ഓഫിസ് തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. നിലവില്‍ ദ്രൗപതി മുര്‍മ്മുവിന് ട്വിറ്റര്‍ അക്കൗണ്ടില്ലെന്നും ട്വിറ്ററില്‍ ദ്രൗപതി മുര്‍മ്മു എന്ന പേരില്‍ കാണുന്ന എല്ലാ അക്കൗണ്ടുകളും വ്യാജമാണെന്നും മുര്‍മ്മുവിന്റെ ഓഫിസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Read Also: ബിജെപിയോടുള്ള സമീപനത്തിൽ മാറ്റമില്ല, എങ്കിലും ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കുമെന്ന് മായാവതി
വെങ്കയ്യ നായിഡു, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തുടങ്ങി നിരവധി പ്രമുഖരുടെ പേരുകള്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിക്കുമെന്ന അഭ്യൂഹം ഉയര്‍ന്നതിന് ശേഷമാണ് വനിതയും ആദിവാസി വിഭാഗത്തില്‍ നിന്നുള്‍പ്പെട്ടതുമായ ദ്രൗപദി മുര്‍മ്മുവിലേക്ക് ബിജെപി എത്തിയത്. ഒഡിഷയില്‍ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുര്‍മു. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. കൗണ്‍സിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.
അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പ്രശ്നങ്ങളെ കുറിച്ചും രാജ്യത്തിന്റെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്ച്ചപ്പാടുള്ള നേതാവാണ് മുര്‍മ്മുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചത്. നിതീഷ് കുമാറിന്റെ ജെഡിയുവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികും കൂടി പിന്തുണ അറിയിച്ചതോടെ അനായാസ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു.
Story Highlights: presidential candidate Droupadi Murmu is not on Twitter but many accounts are impersonating her
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here