Advertisement

പ്രകടനത്തിനിടെ സംയമനം പാലിക്കാന്‍ പറഞ്ഞു; തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് കയര്‍ത്ത് മുന്‍ സ്റ്റാഫംഗം

June 25, 2022
2 minutes Read
Former staff member angry thiruvanchoor radhakrishnan

പ്രകടനത്തിനിടെ സംയമനം പാലിക്കാന്‍ പറഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയോട് കയര്‍ത്ത് മുന്‍ സ്റ്റാഫംഗം. കോട്ടയത്ത് യുഡിഎഫ് നടത്തിയ പ്രകടനത്തിനിടയാണ് തിരുവഞ്ചൂരിന്റെ തന്നെ മുന്‍ സ്റ്റാഫംഗം ഷാജഹാന്‍ അദ്ദേഹത്തോട് കയര്‍ത്ത് സംസാരിച്ചത്. അദ്ദേഹത്തിന് അടുത്തേക്ക് ചെന്ന് കൈ ചൂണ്ടി ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റു നേതാക്കള്‍ ഇടപെട്ട് ഇദ്ദേഹത്തെ മാറ്റി വിടുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു ( Former staff member angry thiruvanchoor radhakrishnan ).

Read Also: ചോദ്യങ്ങള്‍ ചോദിക്കുന്നത് ജോലിയുടെ ഭാഗം; വി.ഡി.സതീശനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

അതിനിടെ കോട്ടയത്ത് കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പി.സി.വിഷണുനാഥ് അടക്കമുള്ള നേതാക്കള്‍ മടങ്ങിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ കളക്ട്രേറ്റിലേക്ക് കയറാന്‍ ശ്രമിച്ചത് പൊലീസ് സംഘം തടഞ്ഞു. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളേ്രക്ടറ്റിലേക്ക് മരക്കഷ്ണവും കല്ലുകളുമെറിഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പിന്നാലെയാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. സ്ഥിതി രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു മാധ്യമ പ്രവര്‍ത്തകക്കും പരിക്കേറ്റു.

Story Highlights: Former staff member angry with thiruvanchoor radhakrishnan MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top