ജമ്മു കശ്മീരിൽ കൊവിഡ് ബാധ കുതിച്ചുയരുന്നു; 10 ദിവസത്തിനിടെ 200 ശതമാനം വർധനവ്

ജമ്മു കശ്മീരിൽ കൊവിഡ് ബാധ കുതിച്ചുയരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ ജമ്മു കശ്മീരിൽ 200 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ജൂൺ അഞ്ച് മുതൽ 14 വരെയുള്ള ദിവസങ്ങളിൽ 97 കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. എന്നാൽ, 15 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ 304 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്താകെ കൊവിഡ് കേസുകൾ വർധിക്കുകയാണ്. കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം യോഗം വിളിച്ചുചേർത്തിരുന്നു. സംസ്ഥാനങ്ങളോട് അവശേഷിക്കുന്ന വാക്‌സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കാൻ മൻസൂഖ് മാണ്ഡവ്യ നിർദേശം നൽകി. രോഗബാധ നിയന്ത്രിക്കാനുള്ള നടപടികൾക്ക് മുൻതൂക്കം നൽകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുകയാണ്. മഹാരാഷ്ട്ര, കേരളം, ഡൽഹി, കർണാടക, തമിഴ്‌നാട്, ഹരിയാന, ഉത്തർപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നീ 10 സംസ്ഥാനങ്ങളിൽ ആയിരത്തിന് മുകളിലാണ് കൊവിഡ് കേസുകൾ.
Story Highlights: jammu kashmir covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here