Advertisement

തൃക്കാക്കരയിലെ എൽഡിഎഫ് തോൽവി; അന്വേഷിക്കാൻ സിപിഐഎം കമ്മീഷൻ, സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച ഉണ്ടായോയെന്ന് പരിശോധിക്കും

June 25, 2022
Google News 2 minutes Read
Thrikkakara CPIM Commission to investigate

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം പരിശോധിക്കാൻ സിപിഐഎം രണ്ടം​ഗ കമ്മീഷനെ നിയോഗിച്ചു. എ.കെ ബാലനും ടി.പി.രാമകൃഷ്ണനും ആണ് കമ്മീഷനംഗങ്ങള്‍. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച ഉണ്ടായോ എന്നും പരിശോധിക്കും. വോട്ട് ചോർച്ചയടക്കമുള്ള കാര്യങ്ങള്‍ രണ്ടംഗ കമ്മീഷന്‍ അന്വേഷിക്കും ( Thrikkakara CPIM Commission to investigate ).

Read Also: 29 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ഉപതെരഞ്ഞെടുപ്പിൽ നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും വലിയ തോൽവിയേറ്റു വാങ്ങേണ്ടി വന്ന സാഹചര്യമാണ് പാ‍ര്‍ട്ടി പരിശോധിക്കുന്നത്. എറണാകുളം ജില്ലയിൽ മുൻപ് മുതൽ നിലനിന്നിരുന്ന വിഭാ​ഗീയത അവസാനിച്ചിട്ടില്ലെന്ന വിലയിരുത്തലാണ് സംസ്ഥാന നേതൃത്വത്തിന് ഉള്ളത്. എൽഡിഎഫിന്‍റെ മുൻമന്ത്രിമാരും എംഎൽഎമാരും അടക്കം വൻ സന്നാഹം തന്നെ ഇറങ്ങി പ്രചാരണം നടത്തിയിട്ടും അതിനൊത്ത വോട്ടുകൾ തൃക്കാക്കരയിൽ ലഭിച്ചില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിൻ്റെ വിലയിരുത്തൽ. പരാജയം പരിശോധിക്കാൻ പ്രത്യേക അന്വേഷണ കമ്മീഷൻ നിയമിക്കണോയെന്ന കാര്യത്തില്‍ സംസ്ഥാന സമിതിയിൽ ച‍ര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമായത്.

Story Highlights: LDF defeated in Thrikkakara; CPI (M) Commission to investigate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here