Advertisement

കഴിഞ്ഞ ആറുമാസത്തിനിടെ പതിനായിരത്തിലേറെ വിദേശികളെ കുവൈത്ത് നാടുകടത്തിയെന്ന് റിപ്പോര്‍ട്ട്

June 25, 2022
Google News 2 minutes Read
10000 expats deported Kuwait

കുവൈത്തില്‍ നിന്ന് കഴിഞ്ഞ ആറുമാസത്തിനിടെ പതിനായിരത്തിലേറെ വിദേശികളെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. താമസനിയമലംഘകരാണ് നാടുകടത്തപ്പെട്ടവരില്‍ ഏറെയും. നിയമലംഘകരെ പിടികൂടുന്നതിനായുള്ള ക്യാമ്പയിന്‍ തുടരുന്നതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു ( 10000 expats deported Kuwait ).

ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ 10800 വിദേശികളെയാണ് കുവൈത്ത് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ചത്. ഇഖാമ നിയമങ്ങള്‍ ലംഘിച്ചവരാണ് ഇവരില്‍ കൂടുതലും.

ജലീബ് അല്‍ ഷുയൂഖ് മഹ്ബൂല, ഷുവൈക്ക് ബ്‌നീദ് അല്‍ ഗര്‍, എന്നീ വിദേശി ഭൂരിപക്ഷ മേഖലകളിലും വഫറ, അബ്ദലി കാര്‍ഷിക മേഖലകളിലും കഴിഞ്ഞ മാസങ്ങളില്‍ നടന്ന സുരക്ഷാ പരിശോധനകളില്‍ നിരവധി താമസനിയമലംഘകര്‍ പിടിയിലായിരുന്നു. പരിശോധനകളില്‍ പിടിക്കപ്പെടുന്ന വിദേശികളില്‍ താമസ രേഖകള്‍ ഇല്ലാത്തവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്കാണ് അയക്കുന്നത്. പ്രതിദിനം 200 പേര് എന്ന നിലയില്‍ ആണ് നിലവില്‍ നാടുകടത്തല്‍ പുരോഗമിക്കുന്നത്. രാജ്യത്തെ എല്ലാ വിദേശ എംബസികളോടും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

Story Highlights: Over 10,000 expats deported in six months from Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here