രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്ത സംഭവം: എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഉടൻ നടപടിയുണ്ടാകില്ല

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത പ്രവര്‍ത്തകര്‍ക്കെതിരായ അച്ചടക്കനടപടി ഉടന്‍ ഉണ്ടാകില്ല. സംസ്ഥാന നേതൃത്വം നേരിട്ടെത്തി വയനാട് ജില്ലാ കമ്മിറ്റി യോഗം വിളിച്ച ശേഷമായിരിക്കും നടപടിയില്‍ തീരുമാനമെടുക്കുക. സംഭവത്തില്‍ എസ്.എഫ്.ഐ സംസ്ഥാന നേതാക്കളെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി സിപിഐഎം നേതൃത്വം വിശദീകരണം തേടി. സമരം അക്രമാസക്തമാകുന്നതില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായോ എന്നു പരിശോധിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ട്വന്റി ഫോറിനോട് പറഞ്ഞു. (sfi attack rahul gandhi office no immediate action against SFI activists)
എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവരാണ് എകെജി സെന്ററിലെത്തി സിപിഐഎം സംസ്ഥാന നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. ധൃതിപിടിച്ച് അച്ചടക്കനടപടി വേണ്ടെന്നാണ് ധാരണ. ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ മാര്‍ച്ച് നടത്തുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും എം.പിയുടെ ഓഫീസിലേക്കാണെന്ന് പറഞ്ഞിരുന്നില്ലെന്നായിരുന്നു നേതാക്കളുടെ വിശദീകരണം.
സമരക്കാര്‍ക്കിടയില്‍ പുറത്തുനിന്നുള്ളവര്‍ നുഴഞ്ഞുകയറിയിട്ടുണ്ടാവാമെന്നാണ് സംസ്ഥാന നേതൃത്വം ആരോപിക്കുന്നത്. എസ്.എഫ്.ഐ സംസ്ഥാന സെന്റര്‍, സെക്രട്ടേറിയറ്റ് യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാന നേതൃത്വം അടുത്തദിവസങ്ങളില്‍ വയനാട്ടിലെത്തി ജില്ലാ കമ്മിറ്റി വിളിച്ചുചേര്‍ക്കും. ജില്ലാ നേതൃത്വത്തിന്റെ കൂടി വിശദീകരണം നേടിയ ശേഷമായിരിക്കും നടപടിയിലേക്ക് കടക്കുക. അതിനിടെ അക്രമത്തെ തള്ളി കൂടുതല്‍ ഇടതുനേതാക്കള്‍ രംഗത്തെത്തി.
Story Highlights: sfi attack rahul gandhi office no immediate action against SFI activists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here