Advertisement

വാട്‌സ്ആപ്പ് തുറക്കേണ്ട; ഗൂഗിള്‍ മാപില്‍ നിന്ന് തന്നെ ലൈവ് ലൊക്കേഷന്‍ പങ്കുവയ്ക്കാന്‍ ഇങ്ങനെ ചെയ്ത് നോക്കൂ

June 25, 2022
Google News 2 minutes Read

വഴിമുട്ടി നില്‍ക്കുന്ന നേരത്തെല്ലാം നേരായ വഴി പറഞ്ഞുതരാന്‍ ഭൂരിഭാഗം പേരും വിശ്വസിക്കുന്ന നാവിഗേഷന്‍ ആപ്പാണ് ഗൂഗിള്‍ മാപ്. ഏത് കോണിലെ ഊടുവഴികളും എളുപ്പവഴികളും വഴിയിലെ കാഴ്ചകളുമെല്ലാം ആപ്പിന് മനപാഠമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്ന ലൈവ് ലൊക്കേഷന്‍ പങ്കുവയ്‌ക്കേണ്ട ആവശ്യം വന്നാല്‍ പലരും ഉടന്‍ വാട്ട്‌സ്ആപ്പ് തുറക്കുകയാണ് ചെയ്യാറ്. ഗൂഗിള്‍ മാപ് വഴി ലൈവ് ലൊക്കേഷന്‍ പങ്കുവയ്ക്കാന്‍ അറിയാത്തതുകൊണ്ടാണ് പലരും വാട്ട്‌സ്ആപ്പിനെ ആശ്രയിക്കുന്നത്. ഗൂഗിള്‍ മാപ് വഴി എങ്ങനെയാണ് ലൈവ് ലൊക്കേഷന്‍ പങ്കുവയ്ക്കുന്നതെന്ന് പരിശോധിക്കാം. (share your live location via google maps this way)

ഗൂഗിള്‍ മാപ് വഴി ലൈവ് ലൊക്കേഷന്‍ അയയ്ക്കുന്നതിനായി നിര്‍ബന്ധമായും ആപ്പില്‍ നിങ്ങളുടെ മെയില്‍ ഐ ഡി രജിസ്റ്റര്‍ ചെയ്തിരിക്കണം. നിങ്ങളുടെ മെയില്‍ ഐ ഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം നിങ്ങളുടെ പ്രൊഫൈല്‍ പിക്ചറില്‍ ടാപ് ചെയ്യുക. അപ്പോള്‍ വരുന്ന ലിസ്റ്റില്‍ നിന്നും ഷെയര്‍ ലൈവ് ലൊക്കേഷന്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

തുടര്‍ന്ന് വരുന്ന ആഡ് പീപ്പിള്‍ എന്ന ഓപ്ഷനില്‍ ടാപ് ചെയ്ത് ആര്‍ക്കാണോ ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യേണ്ടത് അവരുടെ കോണ്‍ടാക്ട് അറ്റാച് ചെയ്യുക. എത്ര സമയത്തേക്കാണ് ലൈവ് ലൊക്കേഷന്‍ പങ്കുവയ്‌ക്കേണ്ടതെന്ന് കൂടി നല്‍കിയ ശേഷം ഷെയര്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതോടെ നിങ്ങള്‍ക്ക് ലൈവ് ലൊക്കേഷന്‍ പരസ്പരം കാണാനാകും.

Story Highlights: share your live location via google maps this way

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here