സഹപ്രവർത്തകയ്ക്ക് സഹായവുമായി നടൻ ജയ്; സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പഠിക്കാൻ തയ്യാറായി മനീഷ….

തമിഴ്‌നാട്ടിൽ മാത്രമല്ല ഇവിടെ കേരളത്തിലും ആരാധകർ ഏറെയുള്ള താരമാണ് ജയ്. എന്നാൽ തന്റെ സഹപ്രവർത്തക്ക് പഠിക്കാനുള്ള സഹായം നൽകി ഒരിക്കൽ കൂടി വാർത്തകളിൽ നിറയുകയാണ് താരം. തനിയ്‌ക്കൊപ്പം ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ച പെൺകുട്ടിയ്ക്ക് യു.പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള സഹായം ചെയ്തിരിക്കുകയാണ് നടൻ. മനീഷ പ്രിയദർശിനി എന്ന നടിക്കാണ് ജയ് സഹായവുമായെത്തിയത്. കളവാണി എന്ന ചിത്രത്തിൽ വിമൽ അവതരിപ്പിച്ച നായകകഥാപാത്രത്തിന്റെ സഹോദരിയായി എത്തിയത് മനീഷയായിരുന്നു. അഭിനയത്തിനൊപ്പമാണ് മനീഷ പഠനം പൂർത്തിയാക്കിയത്.
തന്റെ ഐഎഎസ് സ്വപ്നത്തിലേക്കുള്ള കഠിനമായ പരിശ്രമത്തിലാണ് മനീഷ. മനീഷയുടെ അമ്മയും മകൾ എന്നെങ്കിലും ഒരിക്കൽ ഐഎഎസ് കാരിയാകുമെന്ന പ്രതീക്ഷയിലാണ്. പഠനം സാമ്പത്തിക പ്രതിസന്ധികാരണം വഴിമുട്ടി നിൽക്കുമ്പോഴാണ് ഇരുവരും നടൻ ജയ് യുടെ അടുത്തെത്തുന്നത്. വളരെ സന്തോഷത്തോടെ ജയ് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. യു.പി.എസ്.സി പഠനത്തിനാവശ്യമായ എല്ലാ പുസ്തകങ്ങളും വാങ്ങി നൽകിയതിന് പുറമേ ഭാവിയിൽ എല്ലാ സഹായവും മനീഷയ്ക്ക് ജയ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
സഹനടനായി ചലച്ചിത്രരംഗത്തേക്കു വന്ന താരം പിന്നീട് നായകനായി തമിഴ് സിനിമയില്‍ തിളങ്ങി. വിജയ് നായകനായി എത്തിയ ഭഗവതി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 20012ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിജയിന്റെ സഹോദരന്റെ വേഷമായിരുന്നു ജയ് അവതരിപ്പിച്ചത്. ഈ ചിത്രത്തിനുശേഷം ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബദ്രി സംവിധാനം ചെയ്ത പട്ടാമ്പൂച്ചിയാണ് ജയ് അഭിനയിച്ച് ഈയിടെ തിയേറ്ററുകളിലെത്തിയ ചിത്രം. സുന്ദർ സി, ഹണി റോസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
Story Highlights: Tamil actor Jai lends helping hand to fulfill young junior artist’s IAS dream
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here