കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ഇടപെട്ട് ഗതാഗത വകുപ്പ്

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മാനേജ്‌മെന്റിന്റെ ചുമതലപ്പെടുത്തി ഗതാഗത വകുപ്പ്. ഹൈക്കോടതയിയുടെ ഇടപെടലിന് പിന്നാലെയാണ് തിരക്കിട്ട നീക്കം. ധനവകുപ്പിൽ നിന്ന് കൂടുതൽ തുക അനുവദിക്കുന്ന കാര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അടുത്തയാഴ്ച പ്രത്യേക യോഗം ചേരും.
അതേസമയം കെഎസ് ആർ ടിസിയിലെ ശമ്പള പ്രതിസന്ധിയിൽ ഗതാഗതമന്ത്രി ആന്റണി രാജു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ഉത്തരവിൽ സ്വീകരിക്കേണ്ട നടപടികളിൽ റിപ്പോർട്ട് നൽകാൻ കെഎസ് ആർ ടി സി എം ഡിക്ക് നിർദേശം നൽകി. യൂണിയനുകളുടെ അസൗകര്യത്തെ തുടർന്ന് മന്ത്രിതല ചർച്ച തിങ്കളാഴ്ചത്തേക്ക് മാറ്റി.
Read Also: ഇലക്ട്രിക് ബസുകളെത്തി, കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസ് ഇനിയും ഉഷാറാവും
മെയ് മാസത്തിലെ ശമ്പള വിതരണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക് തത്സ്തികയ്ക്ക് പുറമേയുള്ളവർക്ക് മെയ് മാസത്തിലെ ശമ്പളം ഇതേവരെ നൽകിയിട്ടില്ല. മെയ് മാസത്തിലെ ശന്പള വിതരണം പൂർത്തിയാക്കാൻ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്മെൻറ് നിലപാട്.
Story Highlights: Transport Department intervenes to resolve KSRTC salary crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here